Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

പ്രതിരോധകുത്തിവെപ്പിനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം

text_fields
bookmark_border
പത്തനാപുരം: പ്രതിരോധകുത്തിവെപ്പിനായി എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ഒരാള്‍ക്ക് പരിക്ക്. പത്തനാപുരം താലൂക്ക് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചക്ക് കുണ്ടയം എല്‍.പി സ്കൂളിന് സമീപത്തെ അംഗന്‍വാടിയില്‍വെച്ചായിരുന്നു സംഭവം. പത്തനാപുരം മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രഭാഷി​െൻറ നേതൃത്വത്തില്‍ മേഖലയില്‍ മഴക്കാലശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധകുത്തിെവപ്പും നടക്കുകയായിരുന്നു. അംഗന്‍വാടിക്ക് സമീപത്ത് ജലം കെട്ടിനില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ സ്ഥലം ഉടമ നൗഷാദിനെ വിളിച്ച്‌ അറിയിച്ചു. എന്നാൽ, ഇദ്ദേഹം മോശമായി പെരുമാറിയതായി പറയുന്നു. തുടര്‍ന്ന് കുത്തി െവപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അംഗന്‍വാടിയിലേക്ക് വാഹനത്തിലെത്തിയ സംഘത്തെ വഴിയില്‍ നിന്ന ഷാഹുദ്ദീൻ തടഞ്ഞുനിര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണരാജിനെ തടയുകയും വാഹനത്തി​െൻറ വാതില്‍ തിരിച്ച് അടക്കുകയും ചെയ്തു. വാതിലിനിടയില്‍ കൈ കുരുങ്ങി കൃഷ്ണരാജിന് പരിക്കേറ്റു. ആശാപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഓടിക്കൂടിയ പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പ്വാഹനത്തിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. മെഡിക്കൽ ഓഫിസർ ഇരുവർക്കുമെതിരെ പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി. അഡ്മിഷന്‍ ആരംഭിച്ചു പത്തനാപുരം: സംസ്ഥാന സാക്ഷരതമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പത്താംതരം, ഹയര്‍ സെക്കൻഡറി കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക്: 9947567441,9846561051.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story