Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:26 AM IST Updated On
date_range 27 Jun 2018 11:26 AM ISTതാരസംഘടനയായ അമ്മയുടെ പേര് മാറ്റണം – കെ.എസ്.യു, യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
കൊല്ലം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സിനിമതാരങ്ങളുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്ത നടപടി മാതൃത്വത്തിനും സ്ത്രീത്വത്തിനും അപമാനകരമാണെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ. ദിലീപിനെ തിരിച്ചെടുത്തതിനെതിനെതിരെ അമ്മയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കടയിൽ പ്രതിഷേധപ്രകടനം നടത്തി. ഇതേ സംഘടനയിൽ പ്രവർത്തിക്കുന്ന ഇരയാക്കപ്പെട്ട നടിക്ക് എന്ത് നീതിയാണ് ഇവർ നൽകുന്നത്. പ്രധാന പ്രതിയായ പൾസർ സുനി മുകേഷ് എം.എൽ.എയുടെ ൈഡ്രവറായിരുന്ന വ്യക്തിയാണെന്നും നേതാക്കൾ പറഞ്ഞു. ദിലീപിനെ പുറത്താക്കിയ സ്ഥിതിയിൽനിന്ന് ഇപ്പോഴെന്ത് വ്യത്യാസമാണുള്ളത്. ദിലീപിനെ തിരിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മുന്നിൽ നിന്ന അമ്മയുടെ പ്രസിഡൻറ് മോഹൻലാലിെൻറ നടപടി അപലപനീയമാണെന്നും നേതാക്കൾ ആരോപിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് കൗശിഖ് എം. ദാസ് അധ്യക്ഷതവഹിച്ചു. പ്രതിഷേധയോഗത്തിന് കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള ജോസഫ്, കെ.എസ്.യു മുൻ ജില്ല പ്രസിഡൻറ് ഫൈസൽ കുളപ്പാടം, കെ.പി.സി.സി മൈനോറിറ്റി ജില്ല ചെയർമാൻ നവാസ് റഷാദി, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷെഫീഖ് ചെന്താപ്പൂർ, കെ.എസ്.യു ജില്ല സെക്രട്ടറി യദുകൃഷ്ണൻ, അയത്തിൽ ശ്രീകുമാർ, അയത്തിൽ നിസാം, ബ്രിൽവിസൺ ചവറ, ശരത് കടപ്പാക്കട, നെഫ്സൽ കദളിക്കാട്, ഫൈസൽ കട്ടവിള, സിനു മരതുമൺപള്ളി, അൻസർ മങ്ങാട്, ആഷിഖ് ബൈജു, ഷഹാലുദ്ദീൻ, അരുൺ കോട്ടയ്ക്കകം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story