Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:26 AM IST Updated On
date_range 27 Jun 2018 11:26 AM ISTമെഡിക്കല്‍ കോളജ് കോഴ: സര്‍ക്കാര്‍ മൗനം വെടിയണം -യൂത്ത് കോണ്‍ഗ്രസ്
text_fieldsbookmark_border
കൊല്ലം: മെഡിക്കല്‍ പ്രവേശന നിയമങ്ങളും ചട്ടങ്ങളും അട്ടിമറിച്ച് കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍ കോളജ് അധികൃതർ കോഴപ്പണം ഇടപാട് നടത്തിവരുന്ന വിവരം പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് കോഴപ്പണം ഇടപാട് നടക്കുന്നത് ആശുപത്രി ഉടമയുടെ പാക്കിങ് സെൻററിലാെണന്നും കോടിക്കണക്കിന് രൂപയുടെ അനധികൃത കോഴപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കോഴക്ക് കൂട്ടുനിന്ന്, അര്‍ഹരായ വിദ്യാർഥികളുടെ അവകാശം സര്‍ക്കാര്‍ നിഷേധിക്കുകയാെണന്നും കള്ളപ്പണക്കാരെയും കോഴക്കാരെയും പ്രോത്സാഹിപ്പിക്കുകയാണന്നും അവർ ആരോപിച്ചു. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടർന്നാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കൊല്ലം അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനില്‍ പന്തളം മുന്നറിയിപ്പ് നല്‍കി. വൈസ് പ്രസിഡൻറ് ഹര്‍ഷാദ് അധ്യക്ഷതവഹിച്ചു. വിഷ്ണു വിജയന്‍, ഒ.ബി. രാജേഷ്, ശരത് മോഹന്‍ബാബു, സച്ചിന്‍ പ്രതാപ്, ഉല്ലാസ്, ബിച്ചു, സുബലാല്‍, ഡാര്‍വിന്‍, ഷാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാർഥിനി െട്രയിൻ തട്ടി മരിച്ച സംഭവം: യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ഓച്ചിറ: വിദ്യാർഥിനി െട്രയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിന് സമീപമാണ് 17കാരിയെ മരിച്ചനിലയിൽ കണ്ടത്. പുലർച്ചെയാണ് വീട്ടിൽനിന്ന് പെൺകുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. വീടുമുതൽ ചങ്ങൻകുളങ്ങര ജങ്ഷൻ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവാവുമൊത്ത് ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പെൺകുട്ടി പീഡനത്തിന് വിധേയമായതായും പോസ്റ്റ്േമാർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്ലസ് ടു സേ പരീക്ഷയിൽ തോറ്റതുകൊണ്ട് ആത്മഹത്യ ചെയ്തതാകാമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ, യുവാവിനെക്കുറിച്ച് സൂചന ലഭിച്ചതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്. യുവാവ് പിടിയിലായെങ്കിൽ മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂെവന്ന് പൊലീസ് പറഞ്ഞു. ഓച്ചിറ എസ്.ഐ ഗിരീഷ്കുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കിയില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ക്ലാപ്പന മണ്ഡലം പ്രസിഡൻറ് ആർ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story