Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:15 AM IST Updated On
date_range 27 Jun 2018 11:15 AM ISTഉന്നത വിദ്യാഭ്യാസരംഗത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പാക്കണം -ഡി.എ.കെ.എഫ്
text_fieldsbookmark_border
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ നയത്തിനനുസൃതമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പാക്കണമെന്ന ബന്ധപ്പെട്ട സാങ്കേതികസമിതിയുടെ ശിപാര്‍ശയിൽ വിദ്യാഭ്യാസവകുപ്പ് ഉടൻ അനുകൂല തീരുമാനം എടുക്കണമെന്ന് ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (ഡി.എ.കെ.എഫ് ) സ൦സ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇടതുമുന്നണി നയത്തിെൻറ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2007ലും 2017ലും സര്‍ക്കാറുകള്‍ ഐ.ടി നയം രൂപവത്കരിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിെൻറ കാലത്തുതന്നെ പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിര്‍ബന്ധമാക്കുന്ന പ്രക്രിയ തുടങ്ങിയിരുന്നു. എന്നാല്‍, ഇതിെൻറ തുടര്‍ച്ചയായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല . ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഡി.എ.കെ.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story