Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:09 AM IST Updated On
date_range 27 Jun 2018 11:09 AM ISTകണ്ടക്ടര്‍ നിയമനം; മന്ത്രിയുടെ നിലപാട് യുവജനവിരുദ്ധം -എ.ഐ.വൈ.എഫ്
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കാനാവില്ലെന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ നിലപാട് യുവജന വിരുദ്ധെമന്ന് എ.ഐ.വൈ.എഫ് നിയമന ശിപാര്‍ശ നല്‍കിയവരിൽ ഏറെയും പി.എസ്.സി പരീക്ഷക്ക് ഇനി അപേക്ഷിക്കാന്‍ കഴിയാത്ത വിധം പ്രായപരിധി കഴിഞ്ഞവരാണ്. അഡ്വൈസ് മെമ്മോ ലഭിച്ചാല്‍ 90 ദിവസത്തിനകം നിയമനം നല്‍കണമെന്നിരിക്കെ നിയമനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എൽ.ഡി.എഫിെൻറ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ്. അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കാന്‍ ഗതാഗത വകുപ്പും സര്‍ക്കാറും തയാറാവണമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ.ആർ. സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story