Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗൻവാടി ചളിക്കുണ്ടിൽ;...

അംഗൻവാടി ചളിക്കുണ്ടിൽ; കുട്ടികൾ കൊഴിഞ്ഞുപോകുന്നു

text_fields
bookmark_border
വർക്കല: മലിനജലം മുറ്റമാകെ നിറഞ്ഞ് ചളിക്കുണ്ടിലായ അംഗൻവാടിയിൽനിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുന്നു. ചളിവെള്ളത്തിൽ കുട്ടികൾ തെന്നിവീണ് അപകടമുണ്ടാകുന്നെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട രക്ഷിതാക്കളോട് മഴക്കാലത്ത് ഇത് സാധാരണമെന്ന മറുപടിയാണ് പഞ്ചായത്ത് നേതൃത്വം നൽകുന്നത്. പഞ്ചായത്തി​െൻറ നിഷേധാത്മക നിലപാടിൽ പ്രതിഷേധം ശക്തമാണ്. ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന അംഗൻവാടിക്കാണ് ഈ ദുർഗതി. മഴക്കാലത്ത് മലിനജലം ഒഴുകിയെത്തുന്നത് അംഗൻവാടിയുടെ മുറ്റത്താണ്. അവിടെ നിന്ന് മഴവെള്ളം ഒലിച്ചുപോകാനാതെ കെട്ടിക്കിടന്ന് ചളിക്കുണ്ടായിട്ടുണ്ട്. വഴുക്കുന്ന ചളിയിലും മലിനജലത്തിലും ചവിട്ടിയാണ് കുഞ്ഞുങ്ങൾ പഠിക്കാനെത്തുന്നത്. ഇതിനിടയിൽ കുട്ടികൾ ചളിക്കെട്ടിൽ വഴുതി വീണ് അപകടങ്ങളുമുണ്ടായി. 22 കുട്ടികളാണ് അംഗൻവാടിയിലുണ്ടായിരുന്നത്. മുറ്റത്തെ ചളിവെള്ളക്കെട്ട് ഭീഷണിയെ തുടർന്ന് ആറ് കുട്ടികൾ പിരിഞ്ഞുപോയി. ചുറ്റുമതിലുണ്ടെങ്കിലും തുറസ്സായ ഗേറ്റിലൂടെയാണ് മലിനജലം മുറ്റത്തേക്ക് ഒഴുകി കെട്ടിക്കിടക്കുന്നത്. മഴവെള്ളം താഴ്ന്നു പോകാനോ ഒഴുകി പോകാനോ സാധിക്കാത്തതിനാൽ കെട്ടിക്കിടന്ന് കൂത്താടിയും കൊതുകും പെരുകുന്നുണ്ട്. രൂക്ഷമായ ദുർഗന്ധവും വമിക്കുന്നു. മഴക്കാലജന്യ രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും ഭീതിയിലാണ് കുട്ടികൾ അംഗൻവാടിയിൽ കഴിയുന്നത്. ഇക്കാര്യത്തിൽ അടിയന്തരനടപടി വേണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. 26 VKL 3.angan vadikku munnile vellakkettu@varkala ചെമ്മരുതി പഞ്ചായത്ത് ഓഫിസിനോട് ചേർന്നുള്ള അംഗൻവാടി മുറ്റത്തെ ചളിവെള്ളക്കെട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story