Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:03 AM IST Updated On
date_range 27 Jun 2018 11:03 AM ISTഅടിയന്തരാവസ്ഥവിരുദ്ധ സമരചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം -എം.ടി. രമേശ്
text_fieldsbookmark_border
കൊല്ലം: അടിയന്തരാവസ്ഥവിരുദ്ധ സമരചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. അടിയന്തരാവസ്ഥവിരുദ്ധസമരത്തിെൻറ ഓർമപുതുക്കി ബി.ജെ.പി ജില്ലകമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കോൺഗ്രസ്-സി.പി.എം സഖ്യം രൂപവത്കരിക്കുന്നത് ചരിത്രത്തിെൻറ തനിയാവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ ഭാഗമായി ജയിൽശിക്ഷ അനുഭവിച്ചവരെ ആദരിച്ചു. ബി.ജെ.പി ജില്ലപ്രസിഡൻറ് ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം കെ. ശിവദാസൻ, സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, ബി.എം.എസ് മുൻ ജില്ലപ്രസിഡൻറ് ജയപ്രകാശ് പൊയിലക്കട രാജൻ നായർ, ഉണ്ണികൃഷ്ണൻ, അഡ്വ.ജി.ഗോപകുമാർ, സുജിത് സുകുമാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story