Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട്​ വില്ലേ​ജ്...

നെടുമങ്ങാട്​ വില്ലേ​ജ് ഓഫിസ് തുറക്കാന്‍ ഒരുമണിക്കൂര്‍ വൈകി, നാട്ടുകാര്‍ ബഹളംവെച്ചു

text_fields
bookmark_border
നെടുമങ്ങാട്: രാവിലെ 11 ആയിട്ടും നെടുമങ്ങാട് വില്ലേജ് ഓഫിസ് തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബഹളംവെച്ചു. താക്കോല്‍ കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറോളം ഒാഫിസ് തുറക്കാന്‍ താമസം നേരിട്ടത്. തിങ്കളാഴ്ച വില്ലേജ് ഓഫിസ് പൂട്ടി താക്കോലുമായി പോയ പ്യൂൺ പനിബാധിച്ച് ആശുപത്രിയിലായതാണ് വൈകാൻ കാരണം. രാവിലെ മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നാട്ടുകാര്‍ സംഭവത്തില്‍ പ്രധിഷേധിച്ച് തഹസില്‍ദാരെ വിളിച്ചുവരുത്തി. തഹസില്‍ദാര്‍ അനില്‍കുമാര്‍ എത്തുമ്പോഴും ഒാഫിസ് തുറന്നിട്ടുണ്ടായിരുന്നില്ല. രണ്ട് പ്യൂണ്‍മാരുണ്ടെന്നും ഇവരില്‍ താക്കോല്‍ കൊണ്ടുപോയ പ്യൂണ്‍ ശരണിന് പനിബാധിച്ച് ആശുപത്രിയിലായതിനാലാണ് ഒാഫിസ് തുറക്കാന്‍ അല്‍പസമയം താമസിച്ചതെന്നും വില്ലേജ് ഒാഫിസര്‍ രാജേഷ് തഹസില്‍ദാര്‍ക്ക് വിശദീകരണം നല്‍കി. എന്നാല്‍, തഹസില്‍ദാര്‍ കൃത്യവിലോപം രേഖപ്പെടുത്തിയാണ് ഒാഫിസില്‍നിന്ന് മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story