Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുമട്ടുതൊഴിലാളി...

ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്​ ജീവനക്കാർക്ക്​ പെൻഷൻ അനുവദിക്കണം

text_fields
bookmark_border
കൊല്ലം: ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽനിന്ന് റിട്ടയർ ചെയ്ത ജീവനക്കാർക്ക് സർക്കാർ-പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് ലഭിക്കുന്നതുപോലുള്ള പെൻഷന് അർഹതയുള്ളവരാണെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് റിട്ട. എംപ്ലോയീസ് ഫോറത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് സി. ഷാജി അധ്യക്ഷതവഹിച്ചു. ഹുസൈ​െൻറ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. കരുനാഗപ്പള്ളി: ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട കല്ലേലിഭാഗം സ്വദേശി ഹുസൈ​െൻറ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. കരുനാഗപ്പളിയിലെ ഒരു കടമുറിയിലാണ് ഒരാഴ്ച മുമ്പ് ഹുസൈനെ മരിച്ച നിലയിൽ കാണപ്പെട്ടത്. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം കമീഷണറോട്‌ ആവശ്യപ്പെട്ടു. രണ്ടു പെൺകുഞ്ഞുങ്ങളടക്കം വളരെ ദയനീയമായ അവസ്‌ഥയിൽ കഴിയുന്ന ഹുസൈ​െൻറ കുടുംബത്തിന് ധനസഹായം നൽകണമെന്നും ദുരൂഹത നീക്കാൻ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഹുസൈ​െൻറ കുടുംബത്തെ സന്ദർശിച്ച എം.പി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story