Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 11:20 AM IST Updated On
date_range 24 Jun 2018 11:20 AM ISTസ്ത്രീകളെ മൊബൈൽ ഫോണിലൂടെ ശല്യംചെയ്യുന്ന ആള്‍ പിടിയിൽ
text_fieldsbookmark_border
ATTN കൊല്ലം: കളഞ്ഞുകിട്ടിയ സിം കാർഡ് ഉപയോഗിച്ച് രാത്രി സ്ത്രീകള്‍ ഉൾപ്പെടെ മുന്നൂറോളം പേരെ ശല്യംചെയ്ത വിരുതനെ സിറ്റി െപാലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം സൈബർ സെല്ലിെൻറ സഹായത്തോടെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി, കുലശേഖരപുരം, കണ്ണമ്പള്ളി തെക്കേതറ വീട്ടിൽ ചന്ദ്രെൻറ മകൻ രാജേന്ദ്രനാണ് (42) പിടിയിലായത്. സിം കാർഡിെൻറ വിലാസം മറ്റൊന്നായതിനാലും പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത് മാത്രം ഉപയോഗിക്കുന്നതിനാലും തുടക്കത്തിൽ ഇയാളെക്കുറിച്ച് പൊലീസിന് തുമ്പ് ലഭിച്ചില്ല. തുടർന്ന് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഇയാളുടെ പക്കല്‍നിന്ന് ശല്യം ചെയ്യാനുപയോഗിച്ച സിം കാർഡും പല ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. രാത്രിയും അതിരാവിലെയും ഏതെങ്കിലും നമ്പറുകളിലേക്ക് വെറുതെ ഡയല്‍ ചെയ്യുന്ന ഇയാള്‍, മറുതലക്കല്‍ സ്ത്രീകളാെണങ്കില്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും പ്രതികരിക്കുന്നവർക്കെതിരെ അസഭ്യംപറയുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് മോഷണം: പ്രതി അറസ്റ്റിൽ (ചിത്രം) കൊല്ലം: മോഷ്ടിച്ച ബൈക്കിൽ മറ്റൊരു വാഹനത്തിെൻറ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്ന യുവാവിനെ സിറ്റി പൊലീസ് കമീഷണർ അരുള്‍ ബി. കൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഷാഡോ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ആയത്തില്‍ കാഞ്ഞിരംവിള ക്ഷേത്രത്തിന് സമീപം സ്നേഹ നഗറിൽ സമദിെൻറ മകന്‍ സജാദ് (23) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി കൊല്ലം ആശ്രാമം ലിങ്ക് റോഡില്‍ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് മോഷണം ചെയ്തെടുത്ത രണ്ടു ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ബിഹാർ സ്വദേശിയായ ഇയാൾ വർഷങ്ങളായി കുടുംബസമേതം കൊല്ലത്ത് താമസിക്കുകയാണ്. രണ്ടുമാസം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ വീട്ടില്‍നിന്ന് മോഷണം ചെയ്തെടുത്ത റോയൽ എൻഫീൽഡ് ഇനത്തിൽപെട്ട ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ച് വരികയായിരുന്നു. ഇയാളുടെ മറ്റു സംഘാഗംങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു. എ.സി.പി പ്രദീപ്കുമാർ, കൊല്ലം ഈസ്റ്റ് എസ്.എച്ച് മഞ്ജുലാൽ, ഈസ്റ്റ് എസ്.ഐ പ്രശാന്ത്, അബ്ദുൽ റഹ്മാൻ, ഷാഡോ എസ്.ഐ വിപിന്‍കുമാര്‍, എസ്.സി.പി.ഒ അനൻ ബാബു, ഓമനകുട്ടന്‍, ഷാഡോ പൊലീസുകാരായ ഹരിലാൽ, സീനു, സജു, മനു, മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story