Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 11:20 AM IST Updated On
date_range 24 Jun 2018 11:20 AM ISTകലക്ടറുടെ നിര്‍ദേശപ്രകാരം പൂട്ടിയ ശൗചാലയം മണിക്കൂറുകള്‍ക്കകം തുറന്നു; വിവാദമായതോടെ വീണ്ടും അടപ്പിച്ചു
text_fieldsbookmark_border
കൊട്ടാരക്കര: കലക്ടറുടെ നിര്‍ദേശപ്രകാരം പൂട്ടിച്ച കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിലെ പൊതുശൗചാലയം മണിക്കൂറുകള്‍ക്കകം തുറന്നു. സംഭവം വിവാദമായതോടെ വീണ്ടും അടപ്പിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലെ പൊതുശൗചാലയത്തിെൻറ സെപ്റ്റിക് ടാങ്ക് പൊട്ടി ദിവസങ്ങളായി മാലിന്യം ബസ്സ്റ്റാൻഡിലേക്ക് ഒഴുകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കലക്ടർ തഹസിൽദാർ മുഖാന്തരം വ്യാഴാഴ്ച ഉച്ചയോടെ ശൗചാലയം അടപ്പിച്ചു. സെപ്റ്റിക് ടാങ്കിെൻറ അറ്റകുറ്റപ്പണി നടത്തി പോരായ്മ പരിഹരിച്ചശേഷമേ തുറക്കാവൂവെന്ന് നിർദേശിച്ചാണ് തഹസിൽദാർ മടങ്ങിയത്. എന്നാല്‍, കലക്ടറുടെ നിർദേശം കാറ്റിൽപറത്തി മണിക്കൂറുകള്‍ക്കകം പഴയരീതിയിൽ തന്നെ പൊതുശൗചാലയം തുറന്നു. ഇതോടെ ബസ്സ്റ്റാൻഡിൽ എത്തിയവർ അസഹനീയമായ ദുര്‍ഗന്ധം മൂലം ഏറെ ബുദ്ധിമുട്ടി. ചിലർ പ്രാഥമികചികിത്സ തേടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകരില്‍ ചിലര്‍ കലക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‍ ശൗചാലയം അടപ്പിക്കാൻ തഹസിൽദാർക്ക് കര്‍ശന നിര്‍ദേശം നൽകി. അതേസമയം, ആയിരക്കണക്കിന് പേർ എത്തുന്ന കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലെ പൊതു ശൗചാലയം അടഞ്ഞതോടെ ശങ്കയകറ്റാന്‍ മാര്‍ഗമില്ലാതെ യാത്രക്കാര്‍ ഇനി ബുദ്ധിമുട്ടും. കബഡി ഫെസ്റ്റ് ആരംഭിച്ചു പാരിപ്പള്ളി: ഉദയം സ്പോർട്ട്സ് െട്രയിനിങ് സെൻററിെൻറ ആഭിമുഖ്യത്തിൽ പാരിപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ടിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കബഡി ഫെസ്റ്റ് ആരംഭിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻകുമാർ മുഖ്യാതിഥിയായിരുന്നു. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ സംസ്ഥാനതല ടീമുകൾ പങ്കെടുക്കും. ഞായറാഴ്ച രാത്രി ഒമ്പതിന് സമാപനസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ജയപ്രകാശ് സമ്മാനവിതരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story