Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.ഡി.എഫ് ഏകോപനസമിതി...

യു.ഡി.എഫ് ഏകോപനസമിതി യോഗം നാളെ

text_fields
bookmark_border
തിരുവനന്തപുരം: കേരള കോൺഗ്രസ്-എം മുന്നണിയിൽ മടങ്ങിവന്നതിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് ഏകോപന സമിതി യോഗം തിങ്കളാഴ്ച ചേരും. രാജ്യസഭ സീറ്റ്ദാനം ഉയർത്തിയ തർക്കങ്ങൾക്കും കോൺഗ്രസിലെ ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷമാണ് യോഗം ചേരുന്നത്. കോട്ടയം ലോക്സഭാംഗത്വം ജോസ് കെ. മാണി രാജിവെച്ചതും ചർച്ച ചെയ്യും. രാജ്യസഭയിലേക്ക് പോകുന്നതി​െൻറ ഭാഗമായാണ് ജോസ് കെ. മാണി രാജിവെച്ചത്. വൈകീട്ട് മൂന്നിന് പ്രതിപക്ഷനേതാവി​െൻറ ഔദ്യോഗിക വസതിയായ കേൻറാണ്‍മ​െൻറ് ഹൗസിലാണ് യോഗം ചേരുന്നത്. നിയമസഭസമ്മേളനം അവസാനിക്കുന്നതിനാൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം ആരംഭിക്കുന്നതിനുമാണ് യോഗം ചേരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story