Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:23 AM IST Updated On
date_range 23 Jun 2018 11:23 AM ISTരാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -ശശികുമാർ
text_fieldsbookmark_border
കൊല്ലം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. കാമ്പസുകളടക്കം വർഗീയവത്കരിക്കപ്പെടുകയാണ്. എസ്.എഫ്.ഐ സംസ്ഥാനസമ്മേളന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്ക് സമാനമായ രാഷ്ട്രീയ, സാംസ്കാരിക സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. ബി.ജെ.പി ഭരണത്തിൽ ഫാഷിസ്റ്റുകളാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. സംഘ്പരിവാർ ആശയത്തിന് യോജിക്കാത്ത സിനിമ നിർമിക്കാൻ പോലും സ്വാതന്ത്ര്യമില്ല. ജനവിരുദ്ധനയങ്ങൾക്കെതിരായ സമ്മർദഗ്രൂപ്പായി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിനുമാത്രേമ കഴിയൂ. മാധ്യമങ്ങളിൽ ഹിന്ദുത്വഅജണ്ട ആദ്യമായി നടപ്പാക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. സമാധാനത്തിെൻറ സന്ദേശവാഹകനായ രാമനെ യുദ്ധവീരനായി ചിത്രീകരിച്ച് ഔദ്യോഗിക മാധ്യമമായ ദൂരദർശനിൽ രാമായണം സീരിയൽ പ്രക്ഷേപണം ചെയ്തു. ഇത് ഹിന്ദുവോട്ട് ലക്ഷ്യമാക്കിയായിരുന്നു. ഇന്ന് സംഘ്പരിവാർ രാമനെ ഉയർത്തിക്കാട്ടുന്നു. മാധ്യമങ്ങളുടെ പ്രധാന ധർമം ഭരണകൂടതെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ്. ദേശീയമാധ്യമങ്ങൾ മോദിക്കുമുന്നിൽ സാഷ്ടാംഗപ്രണാമം നടത്തുന്നു. കാമ്പസുകളിൽ രാഷ്ട്രീയം പാടില്ലെന്ന കാഴ്ചപ്പാട് ജനാധിപത്യത്തെ ദുർബലമാക്കുമെന്നും ശശികുമാർ പറഞ്ഞു. എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി എം. വിജിൻ പ്രവർത്തനറിപ്പോർട്ടും ദേശീയ ജനറൽ സെക്രട്ടറി വിക്രംസിങ് സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു, ജോയൻറ് സെക്രട്ടറി മയൂഖ് ബിശ്വാസ്, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, സൂസൻകോടി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story