Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​പെഷൽ ഫെയർ...

സ്​പെഷൽ ഫെയർ ട്രെയിനുകൾ അനുവദിച്ചു

text_fields
bookmark_border
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെൈന്ന-എറണാകുളം, താംബരം-കൊല്ലം, ചെന്നൈ-നാഗർകോവിൽ റൂട്ടുകളിൽ സ്പെഷൽ ഫെയർ ട്രെയിനുകളും സുവിധ എക്സ്പ്രസുകളും അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഇവ സർവിസ് നടത്തുക. ജൂലൈ ആറിനും സെപ്റ്റംബർ 28നും ഇടയിലെ വെള്ളിയാഴ്ചകളിൽ ചെന്നൈ െസൻട്രലിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ സ്പെഷൽ ഫെയർ ട്രെയിൻ (06005) അടുത്തദിവസം രാവിലെ 8.45ന് എറണാകുളം ജങ്ഷനിൽ എത്തും. ജൂലൈ എട്ടിനും സെപ്റ്റംബർ 30നും മധ്യേയുള്ള ഞായറാഴ്ചകളിൽ എറണാകുളം ജങ്ഷനിൽനിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന എറണാകുളം-ചെന്നൈ ട്രെയിൻ (06006) അടുത്തദിവസം രാവിലെ 7.20ന് ചെന്നൈയിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്. ആഗസ്റ്റ് 17ന് രാത്രി എട്ടിന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ സുവിധ എക്സ്പ്രസ് (82631) അടുത്തദിവസം രാവിലെ 8.45ന് എറണാകുളം ജങ്ഷനിലെത്തും. എറണകുളം ജങ്ഷനിൽനിന്ന് ജൂലൈ 19, 26, ആഗസ്റ്റ് 26 തീയതികളിൽ രാത്രി ഏഴിന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ-ചെന്നൈ സെൻട്രൽ സുവിധ സ്പെഷൽ ട്രെയിൻ (82632) തൊട്ടടുത്ത ദിവസങ്ങളിൽ രാവിലെ 7.20ന് ചെെന്നെയിലെത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ജൂലൈ രണ്ട് മുതൽ സെപ്റ്റംബർ 28 വരെയുള്ള തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട് 5.30ന് താംബരത്തുനിന്ന് പുറപ്പെടുന്ന താംബരം-കൊല്ലം സ്പെഷൽ ഫെയർ ട്രെയിൻ (06027)അടുത്തദിവസങ്ങളിൽ രാവിലെ 10ന് കൊല്ലത്തെത്തും. ജൂലൈ മൂന്നുമുതൽ സെപ്റ്റംബർ 29 വരെയുള്ള ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 11.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-താംബരം ട്രെയിൻ (06028) അടുത്തദിവസം പുലർച്ച 3.30ന് താംബരത്തെത്തും. ആര്യങ്കാവ്, തെന്മല, ഇടമൺ, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളിലാണ് സ്റ്റോപ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story