Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:20 AM IST Updated On
date_range 23 Jun 2018 11:20 AM ISTകൊല്ലം-പുനലൂർ പാസഞ്ചർ നിർത്തലാക്കുന്നതിനെതിരെ സി.പി.എം മാർച്ച്
text_fieldsbookmark_border
പുനലൂർ: കൊല്ലത്തുനിന്ന് പുനലൂരിലേക്കുള്ള രണ്ട് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് സി.പി.എം പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാറിെൻറയും റെയിൽവേയുടെയും ജനവിരുദ്ധനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. പുനലൂർ ടി.ബി ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ പൊലീസും ആർ.പി.എഫും തടഞ്ഞു. പ്രതിഷേധ സമരം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ടൈറ്റസ് സെബാസ്റ്റ‍്യൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു, നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, ഏരിയ സെക്രട്ടറി എസ്. ബിജു, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ലൈലജ, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിജയൻ, കെ.എ. ലത്തീഫ്, എസ്. രാജേന്ദ്രൻനായർ, കെ. ഷാജി, പി. സജി, എ.ആർ. കുഞ്ഞുമോൻ, വി. രാമചന്ദ്രൻ പിള്ള, ടി.എം. ഷൈൻ ദീപു, രാധാമണി വിജയാനന്ദ്, ആർ. സുഗതൻ, വിജയൻ ഉണ്ണിത്താൻ, ബി. സരോജാ ദേവി എന്നിവർ സംസാരിച്ചു. ദേശീയപാതയിൽ രണ്ടിടത്ത് ലോറി അപകടം; ദുരന്തം ഒഴിവായി പുനലൂർ: ദേശീയപാത 708ൽ രണ്ടിടത്ത് ചരക്ക് ലോറി അപകടത്തിൽപെട്ടു. വൻദുരന്തം ഒഴിവായി. ഉറുകുന്ന് ജങ്ഷനിലും കലയനാട് ജങ്ഷന് സമീപവുമാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽനിന്ന് സിമൻറുമായി വന്ന ലോറി ഉറുകുന്നിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ അപകടത്തിലായത്. എതിരെ വന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടംനൽകുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് ഇടതുവശത്തെ ഗുരുമന്ദിരത്തിെൻറ ഒരുഭാഗത്ത് ഇടിച്ചു. ഇവിടുത്തെ വൈദ്യുതി പോസ്റ്റും തകർത്ത് മുന്നോട്ട് നീങ്ങിയ ലോറി മരത്തിൽ തട്ടി നിന്നതിനാൽ തൊട്ടുമുന്നിലെ കുഴിയിലും കല്ലടയാറ്റിലും മറിയുന്നതിൽനിന്ന് ഒഴിവായി. ലോറിയിലെ യാത്രക്കാർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. കലയനാട്ട് വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ട്രെയിലർ അപകടത്തിൽപെട്ടത്. തൊട്ടടുത്തുള്ള ഹോളോബ്രിക്സ് കമ്പനിയിലേക്ക് സിമൻറുമായി വന്നതായിരുന്നു. നിയന്ത്രണംവിട്ട ലോറി കലയനാട് തോട്ടിലേക്കാണ് മറിഞ്ഞത്. സിമൻറ് പാക്കറ്റ് മിക്കതും വെള്ളത്തിൽ വീണ് നശിച്ചു. ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story