Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:11 AM IST Updated On
date_range 23 Jun 2018 11:11 AM ISTവീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
text_fieldsbookmark_border
വെള്ളറട: വീട്ടമ്മയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്കെണ്ടത്തി. കത്തിപ്പാറ ആട് വിഴുന്നാന്‍കുഴി ഷാജി ഭവനില്‍ പരേതനായ സെല്വരാജിെൻറ ഭാര്യ ബേബിയാണ് (58) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൂത്തമകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും കതക് തുറക്കാനുള്ള താക്കോല്‍ കണ്ടിെല്ലന്നും പിന്നീട് കിട്ടിയെന്നുമാണ് പൊലീസിന് മൊഴിനല്കിയിരിക്കുന്നത്. മൊഴിയില്‍ ദുരൂഹതകളുള്ളതായാണ് പൊലീസിെൻറ നിഗമനം. സി.ഐ അജിത്കുമാറിെൻറയും എസ്.ഐ സതീഷ്കുമാറിെൻറയും നേതൃത്വത്തില്‍ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി. ഫിങ്കര്‍ പ്രിൻറ് വിദഗ്ധരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും തെളിവെടുപ്പിനുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സിന്ദു, റാണി, ഷാജി, ഉണ്ണി. മരുമക്കള്‍: ക്ലീറ്റസ്, രാജന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story