Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:11 AM IST Updated On
date_range 23 Jun 2018 11:11 AM ISTസംഗീതജ്ഞൻ ആലപ്പുഴ കെ.എസ്. ശ്രീകുമാർ അന്തരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കർണാടക സംഗീതജ്ഞനും സ്വാതി തിരുനാൾ സംഗീത കോളജ് മുൻ പ്രിൻസിപ്പലുമായ ആലപ്പുഴ കെ.എസ്. ശ്രീകുമാർ (56-ആലപ്പി ശ്രീകുമാർ) അന്തരിച്ചു. കഴിഞ്ഞ 31ന് കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അണുബാധയുണ്ടായതിനെ തുടർന്ന് അസുഖം മൂർച്ഛിച്ച് വെള്ളിയാഴ്ച രാവിലെ 9.10ന് മരിച്ചു. ആലപ്പുഴ കണ്ണമംഗലം വീട്ടിൽ ശങ്കരൻകുട്ടി നായരുടെയും സരസ്വതി അമ്മയുടെയും മകനായ ശ്രീകുമാർ സ്വാതി തിരുനാൾ സംഗീത കോളജിൽനിന്ന് ഗാനഭൂഷണം, ഗാനപ്രവീണ കോഴ്സുകൾ പാസായി. 1989ൽ പാലക്കാട് ചെമ്പൈ സർക്കാർ സംഗീത കോളജിൽ വായ്പാട്ടു വിഭാഗം െലക്ചറർ ആയി അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ വായ്പാട്ടു വിഭാഗം മേധാവിയും 2015 മുതൽ പ്രിൻസിപ്പലുമായിരുന്നു. 2017ൽ വിരമിച്ചു. തുളസീവന കൃഷ്ണൻനായർ പുരസ്കാരം, മികച്ച സംഗീതാധ്യാപകന് നൽകുന്ന ധ്വനി പുരസ്കാരം, സ്വാതി തിരുന്നാൾ സംഗീത സഭയുടെ എൻടാലൻറ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കർണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയുടെയും ഓൾ ഇന്ത്യ റേഡിയോ റിട്ട. സ്റ്റേഷൻ ചീഫ് എൻജിനീയർ എം.പി. ഗോപിനാഥൻ നായരുടെയും മരുമകനാണ്. എം. കമലലക്ഷ്മിയാണ് ഭാര്യ. സിനിമാ പിന്നണി ഗായകനും െഡൻറൽ സർജനുമായ ഡോ. കെ.എസ്. ഹരിശങ്കർ, വയലിനിസ്റ്റ് കെ.എസ്. രവിശങ്കർ എന്നിവരാണ് മക്കൾ. മരുമകൾ: ഡോ. ഗാഥ (െഡൻറൽ സർജൻ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story