Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:02 AM IST Updated On
date_range 23 Jun 2018 11:02 AM ISTകേരളത്തിലേക്ക് വരുന്നത് വിദേശ ടൂറിസ്റ്റുകളും ബംഗാളികളും മാത്രം-ഉമ്മൻ ചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: ഒരൊറ്റ കുട്ടി പോലും കേരളത്തിലേക്ക് പഠിക്കാൻ വരുന്നില്ല എന്നതാണ് ഉറക്കെ ചിന്തിക്കേണ്ട വിഷയമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിദേശ ടൂറിസ്റ്റുകളും ബംഗാളികളും മാത്രമാണ് ഇന്ന് കേരളത്തിലേക്ക് വരുന്നത്. മാനവശേഷി കയറ്റുമതി ചെയ്ത് ജീവിക്കുന്ന നാട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഈ ദുരവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ശ്രീനിവാസൻ രചിച്ച 'എജുക്കേഷൻ ഒാഫ് ആൻ അംബാസഡർ' എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമിസിെൻറ കൈയില്‍നിന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍ പുസ്തകം ഏറ്റുവാങ്ങി. മുെമ്പാരിക്കൽ, ഗ്ലോബൽ എജുക്കേഷൻ മീറ്റിന് എത്തിയ ടി.പി. ശ്രീനിവാസനെ അടിച്ചുവീഴ്ത്തി. 200 വിദ്യാഭ്യാസ വിചക്ഷണന്മാർ പങ്കെടുത്ത സുപ്രധാന സമ്മേളനമായിരുന്നു അത്. ഈ സമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് അന്ന് വിദ്യാർഥികൾ അവിടെ സംഘടിച്ചത്. ഈ സംഭവംമൂലം കേരളത്തിെൻറ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വന്ന ദൂരവ്യാപകമായ പ്രത്യാഘാതം ആരെങ്കിലും തിരിച്ചറിഞ്ഞോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമിസിെൻറ കൈയില്‍നിന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍ പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ബി. ഇക്ബാല്‍, എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർമാരായ ഡോ. ജാന്‍സി ജെയിംസ്, പ്രഫ. സിറിയക്ക് തോമസ്, കെ.പി.ആര്‍. നായര്‍, ടി. സതീഷ് കുമാര്‍, എസ്. പുഷ്പവല്ലി എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story