Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:02 AM IST Updated On
date_range 23 Jun 2018 11:02 AM ISTകുപ്രസിദ്ധ മോഷ്ടാവ് ടൈറ്റാനിക് ബിജു കാപ്പ പ്രകാരം അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തെ നിരവധി മോഷണേക്കസിൽ പ്രതിയായ കൊല്ലം കുണ്ടറ ഇളമ്പല്ലൂർ അമ്പിപൊയ്ക പി.കെ.പി കവല ലക്ഷംവീട് കോളനിയിൽ ബിജുവിനെ (ടൈറ്റാനിക് ബിജു ഷമീർ -37) കാപ്പ നിയമ പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുവർഷത്തിനിടെ സെൻട്രൽ സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണം നടത്തിവന്ന ബിജുവിനെ അഞ്ച് കേസിൽ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിരുന്നു. തുടർന്നും മോഷണത്തിലും മോഷണശ്രമങ്ങളിലും ഉൾപ്പെട്ടതിനെത്തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള റിപ്പോർട്ട് െകാച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് ജില്ല കലക്ടർക്ക് സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ച ജില്ല മജിസ്ട്രേറ്റുകൂടിയായ കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ലയാണ് ബിജുവിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്. എ.സി.പി കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ സി.ഐ എ. അനന്തലാലിെൻറ നേതൃത്വത്തിൽ എസ്.െഎമാരായ ജോസഫ് സാജൻ, വിനോജ്, കിരൺ, എസ്.സി.പി.ഒ സുജീഷ്, ധീരജ്, ഷാജി, സി.പി.ഒമാരായ അനിൽകുമാർ, അനീഷ്, എബി സുരേന്ദ്രൻ, നോർത്ത് സ്റ്റേഷനിലെ സീനിയർ സി.പി.ഒ വിനോദ് കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഒരു വർഷമാണ് തടങ്കൽ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story