Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:02 AM IST Updated On
date_range 23 Jun 2018 11:02 AM ISTവർക്കിങ് അറേഞ്ച്മെൻറ് അവസാനിച്ച് രണ്ടുവർഷം; ലബോറട്ടറി ജീവനക്കാരൻ ഇപ്പോഴും ഭക്ഷ്യസുരക്ഷ കമീഷണറേറ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: വർക്കിങ് അറേഞ്ച്മെൻറ് അവസാനിപ്പിച്ച് സർക്കാർ ഉത്തരവ് നൽകിയിട്ടും ഭക്ഷ്യസുരക്ഷ ലാബ് ജീവനക്കാരൻ രണ്ടുവർഷത്തിലേറെയായി കമീഷണറേറ്റിൽ തുടരുന്നു. സർക്കാർ അനലറ്റിക്കൽ ലാബിലെ റിസർച് ഒാഫിസർ തസ്തികയിൽ പ്രവർത്തിച്ചുവന്ന ഉദ്യോഗസ്ഥനാണ് ടെക്നിക്കൽ അസിസ്റ്റൻറ് എന്ന ലേബലിൽ ഭക്ഷ്യസുരക്ഷ കമീഷണറേറ്റിൽ ഇപ്പോഴും തുടരുന്നത്. 2010ൽ കമീഷണറേറ്റിലെത്തിയ ഇദ്ദേഹത്തിെൻറ വർക്കിങ് അറേഞ്ച്മെൻറ് 2016ൽ അവസാനിപ്പിച്ച് സർക്കാർ ഉത്തരവ് നൽകിയിരുന്നു. യാതൊരു സാഹചര്യത്തിലും വർക്കിങ് അറേഞ്ച്മെൻറ് തുടരാൻ പാടില്ലെന്നും നിഷ്കർഷിച്ചിരുന്നു. എന്നാൽ, ആരോഗ്യവകുപ്പിൽ ചില സ്വാധീനങ്ങൾ ചെലുത്തി ഇദ്ദേഹം ഇപ്പോഴും ഇവിടെ തുടരുകയാണ്. അനധികൃതമായി വർക്കിങ് അറേഞ്ച്മെൻറിൽ ഇദ്ദേഹം തുടരുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏപ്രിൽ 14ന് വർക്കിങ് അറേഞ്ച്മെൻറ് റദ്ദാക്കി വീണ്ടും ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിപ്പ് നൽകി. എന്നാൽ, മാതൃസ്ഥാപനത്തിലേക്ക് തിരികെപ്പോകാതെ കമീഷണറേറ്റിൽ ഇദ്ദേഹം തുടരുകയായിരുന്നു. ഇതിനിടെ യോഗ്യത മറികടന്ന് ലബോറട്ടറി സ്െപഷൽ ഒാഫിസർ ആകാനുള്ള ശ്രമവും ഇദ്ദേഹം നടത്തുന്നതായും ആരോപണമുണ്ട്. ഉത്തരവാദിത്തം ഒന്നുമില്ലെങ്കിലും ഭക്ഷ്യസുരക്ഷവിഭാഗം നടത്തുന്ന പരിശോധനകളിലെല്ലാം ഇദ്ദേഹം അനാവശ്യമായി ഇടപെടുന്നുവെന്നും വാർത്താക്കുറിപ്പുകൾ നൽകുന്നുവെന്നും പരാതികളുണ്ട്. സർക്കാറിന് ഏറെ നാണക്കേടുണ്ടാക്കിയ ടെക്നോപാർക്കിലെ ഭക്ഷ്യസുരക്ഷ പരിശോധനയിലും ഇദ്ദേഹം അമിത ഇടപെടൽ നടത്തിയെന്നും ആരോപണമുണ്ട്. അതിനാൽ എത്രയും വേഗം ഇദ്ദേഹത്തെ ലബോറട്ടറിയിലേക്ക് മടക്കിഅയക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ യോഗദിനാചരണം തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ യോഗദിനാചരണം നടന്നു. സ്പോര്‍ട്സ് ഹബ്ബും ടെക്നോപാര്‍ക്ക് കമ്പനിയായ സണ്‍ടെക്കും ചേര്‍ന്നാണ് ദിനാചരണം സംഘടിപ്പിച്ചത്. ടെക്നോപാര്‍ക്ക് സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവന്‍, സ്പോര്‍ട്സ് ഹബ്ബ് സി.ഒ.ഒ അജയ് പത്മനാഭന്‍, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പൽ ജി. കിഷോര്‍, സണ്‍ ടെക്സ് സി.ഇ.ഒ ആൻഡ് ചെയര്‍മാന്‍ നന്ദകുമാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കളായ ബീനമോള്‍, പത്മിനി തോമസ്, ഒളിമ്പ്യന്‍ ബോബി അലോഷ്യസ് എന്നിവര്‍ സംബന്ധിച്ചു. ആദ്യം എത്തിയ 200പേര്‍ക്ക് യോഗമാറ്റ് വിതരണം ചെയ്തു. പങ്കെടുത്ത 20 ഭാഗ്യശാലികള്‍ക്ക് സ്പോര്‍ട്സ് ഹബ്ബിലെ ട്രാവന്‍കൂര്‍ ജിംഖാന ക്ലബിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story