Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനത്ത മഴ;...

കനത്ത മഴ; നെയ്യാർഡാമിലേക്കുള്ള നീരൊഴുക്ക് ശക്തം

text_fields
bookmark_border
നെയ്യാർ: അഗസ്ത്യവന മേഖലകളിൽ കനത്ത മഴയെത്തുടർന്ന് നെയ്യാർഡാമിലേക്കുള്ള നീരൊഴുക്ക് ശക്തം. നാല് ഷട്ടറുകൾ വീണ്ടും രണ്ടിഞ്ച് ഉയർത്തിയിട്ടുണ്ട്. രണ്ടുദിവസമായി പെയ്യുന്ന മഴ ശക്തി പ്രാപിച്ചാല്‍ കൂടുതല്‍ വെള്ളം നെയ്യാറിലേക്ക് തുറന്നുവിടേണ്ടിവരും. ഇത് നെയ്യാര്‍ നിറഞ്ഞൊഴുകുന്നതിനും കൃഷിനാശത്തിനും ഇടയാക്കും. 84.7 മീറ്ററായിരുന്ന അളവ് ഇന്നലെ 84.17 മീറ്ററിലേെക്കത്തി. 84. 75 മീറ്ററാണ് ഡാമി​െൻറ സംഭരണശേഷി. രണ്ട് ദിവസം മുമ്പ് നാല് ഷട്ടറുകളും നാല് ഇഞ്ച്‌ വീതം ഉയർത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ ഷട്ടറുകൾ ആറ് ഇഞ്ച് വീതം ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചു. ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ നെയ്യാറിറി​െൻറയും കനാലുകളുടെയും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അസിസ്റ്റൻറ് എൻജിനീയർ വിനോദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story