Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:20 AM IST Updated On
date_range 22 Jun 2018 11:20 AM ISTകരുത്തറിയിച്ച് എസ്.എഫ്.െഎ റാലി
text_fieldsbookmark_border
കൊല്ലം: അവകാശസമരങ്ങളുടെ ചരിത്രമേറെയുള്ള കൊല്ലം നഗരത്തിൽ എസ്.എഫ്.െഎ നടത്തിയ വിദ്യാർഥി റാലി സംഘടനാശക്തിയുെട വിളംബരമായി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിെന്നത്തിയ പെൺകുട്ടികളടക്കം പ്രവർത്തകർ റാലിയിൽ അവേശത്തോടെ അണിനിരന്നു. 33ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച റാലി ചിന്നക്കടയിൽ നിന്നാരംഭിച്ച് ക്യു.എസ്.സി മൈതാനിയിൽ സമാപിച്ചു. എസ്.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി വിക്രം സിങ്, പ്രസിഡൻറ് വി.പി. സാനു, സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡൻറ് ജെയ്‌ക് സി. തോമസ് എന്നിവർ ശുഭ്രപതാകയേന്തി പ്രകടനത്തിെൻറ മുൻനിരയിൽ നീങ്ങി. വിദ്യാഭ്യാസത്തെയും കാമ്പസുകളെയും വർഗീയവത്കരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ റാലിയിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന് പരിമിതികളുള്ള സ്വാശ്രയ കോളജുകളിൽനിന്നും നഴ്സിങ്കോളജുകളിൽനിന്നും പ്രവർത്തകരെയെത്തിച്ച് നേതൃത്വം സംഘടനാ മികവുകാട്ടി. യൂനിഫോമണിഞ്ഞ സ്‌കൂൾ കുട്ടികളും റാലിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story