Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹിളാമന്ദിരത്തി​െൻറ...

മഹിളാമന്ദിരത്തി​െൻറ വഴിയടച്ച് ആശ്രയഗ്രാമം നിർമാണം തുടങ്ങി

text_fields
bookmark_border
കിളികൊല്ലൂര്‍: കല്യാണമണ്ഡപം നിർമിക്കുന്നതിന് ഏറ്റെടുത്ത സ്ഥലം ആശ്രയഗ്രാമമായപ്പോൾ മഹിളാമന്ദിരത്തി​െൻറ വഴിയടഞ്ഞു. കരിക്കോട് സർക്കാർ മഹിളാമന്ദിരത്തിന് മുന്‍വശത്ത് 30 സെേൻറാളം സ്ഥലത്താണ് കോര്‍പറേഷന്‍ ആശ്രയഗ്രാമമെന്ന പേരില്‍ വൃദ്ധസദനം നിര്‍മിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് മഹിളാ മന്ദിരത്തിലേക്കുള്ള വഴിയടച്ചതായി അധികൃതർക്ക് തന്നെ ബോധ്യമായത്. മുമ്പ് കിളികൊല്ലൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ കല്യാണമണ്ഡപം നിർമിക്കാന്‍ തീരുമാനിക്കുകയും അന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി ശിലാസ്ഥാപനം നടത്തുകയും ചെയ്ത സ്ഥലമാണിത്. കല്യാണമണ്ഡപം കടലാസിലായപ്പോള്‍ വൃദ്ധസദനത്തിനായി ആശ്രയഗ്രാമമെന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കുകയും അധികൃതര്‍ ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തു. ശരിയായ പ്ലാനിൽ കെട്ടിടം നിർമിച്ചാൽ മഹിളാമന്ദിരത്തിനും ആശ്രയഗ്രാമത്തിനും അനുയോജ്യമായ നിലയിൽതന്നെ വഴി കണ്ടെത്താനാകും. കഴിഞ്ഞദിവസം മഹിളാമന്ദിരത്തിൽ എത്തിയ വനിത കമീഷൻ അംഗം ഷാഹിദ കമാലും മന്ദിരത്തിലെത്താൻ പാടുപ്പെട്ടു. കുഴികളും ചളിയും കാരണം മഹിളാമന്ദിരത്തിലെ അന്തേവാസികളെ ആശുപത്രികളിലേക്കും മറ്റും കൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story