Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 5:38 AM GMT Updated On
date_range 2018-06-22T11:08:59+05:30വെട്ടിത്തിട്ട സ്വദേശിയായ വിദ്യാർഥിനിയുടെ മരണം: പ്രതി പിടിയിലായതായി സൂചന
text_fieldsപത്തനാപുരം: പിറവന്തൂര്‍ വെട്ടിത്തിട്ട സ്വദേശിയായ വിദ്യാർഥിനിയുടെ മരണത്തില്‍ പ്രതി പൊലീസ് പിടിയിലായതായി സൂചന. പിറവന്തൂര്‍ സ്വദേശിയായ ഡ്രൈവറാണ് കസ്റ്റഡിയിലുള്ളതെന്നാണ് അധികൃതർ നൽകുന്ന വിവരം. 2017 ജൂലൈ 29നാണ് പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ റിന്‍സി ബിജുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന പരാതി ആദ്യം മുതല്‍ രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് കയറോ മറ്റ് വസ്തുക്കളോ കഴുത്തില്‍ കുരുങ്ങിയാണ് മരിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു വിവരം. അതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലെത്തുകയായിരുന്നു പൊലീസ്. ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടോര്‍ത്ത് രക്ഷിതാക്കള്‍ തന്നെ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു എന്ന സംശയവും ഉണ്ടായി. ഇതിനെതുടര്‍ന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും പൊലീസ് നിരവധിതവണ ചോദ്യം ചെയ്തു. പൊലീസ് സര്ജെൻറയും മനഃശാസ്ത്ര വിദഗ്ധെൻറയും സാന്നിധ്യത്തിൽ ഒമ്പത് തവണയാണ് ചോദ്യംചെയ്യൽ നടന്നത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. പ്രദേശത്ത് മൂന്ന് മാസം മുമ്പും സമാന സാഹചര്യത്തില്‍ പതിനഞ്ചുകാരി മരിച്ചിരുന്നു.
Next Story