Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:05 AM IST Updated On
date_range 22 Jun 2018 11:05 AM ISTആരോപണങ്ങൾ വിട്ടൊഴിയാതെ അഞ്ചൽ പൊലീസ്; നീതികിട്ടാതെ ഇരകൾ
text_fieldsbookmark_border
അഞ്ചൽ: ആരോപണങ്ങൾ അഞ്ചൽ പൊലീസിനെ വിട്ടൊഴിയുന്നില്ല. വീട്ടമ്മയെയും മകനെയും മർദിക്കുകയും അസഭ്യംപറയുകയും ചെയ്ത സംഭവത്തിൽ ഗണേഷ്കുമാർ എം.എൽ.എക്കെതിരേ നിസ്സാര വകുപ്പുകളും മർദനമേറ്റവർക്കെതിരെ ഗുരുതരവകുപ്പുകളും ചേർത്ത് കേസെടുത്തതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതിനിടെ, മറ്റൊരു വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാഭീഷണി മുഴക്കിയതാണ് അവസാനസംഭവം. ഭാര്യാവീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കോമളം സ്വദേശിയായ യുവാവിെൻറ മാതാവാണ് സ്റ്റേഷനിൽ ആത്മഹത്യാ ഭീഷണിയുയർത്തിയത്. സർക്കിൾ ഇൻസ്പെക്ടർ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടിയെത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ ചാർജ് ഓഫിസർ ആക്ഷേപിച്ചു. സർട്ടിഫിക്കറ്റ് എഴുതി എറിഞ്ഞാണ് െകാടുത്തത്. ഇതിെൻറ പേരിൽ സി.പി.എം, ഡി.വൈ.എഫ്.ഐ അണികൾ പൊലീസിനെതിരേ തിരിഞ്ഞു. ഭരണകക്ഷിയിൽപെട്ട സി.പി.എമ്മും സി.പി.ഐയും അഞ്ചൽ പൊലീസുമായി നിരന്തരം ഏറ്റുമുട്ടലിലാണ്. മിക്കകേസുകളും ഒതുക്കിത്തീർക്കുെന്നന്ന പരാതിയുണ്ട്. ബ്ലേഡ് പലിശക്കാരുടെ നിരന്തരശല്യം സഹിക്കാനാകാതെ ദലിത് കുടുംബം നൽകിയ പരാതിയും ഒതുക്കിത്തീർക്കാൻ ശ്രമിച്ചു. സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ പി.എസ്. സുപാൽ സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് കേസ് ചാർജ് ചെയ്തത്. അടിപിടിക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിൽനിന്ന് രക്ഷപ്പെട്ടത് ഏതാനും ദിവസം മുമ്പാണ്. പൊലീസുകാർ തമ്മിലുള്ള തർക്കങ്ങളാണ് രക്ഷപ്പെടാൻ കാരണമായത്. വാളകത്തിന് സമീപം പൊടിയാട്ടുവിളയിൽ ബ്ലേഡ് പലിശക്കാരുടെ പീഡനം ഭയന്ന് ദമ്പതികൾ വീട്ടിനുള്ളിൽ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഗുരുതരാവസ്ഥയിലായ ഇവർ പിന്നീട് അപകടനില തരണംചെയ്തു. ആഴ്ചകൾ പിന്നിട്ടിട്ടും ഈ കേസിലും അലംഭാവമാണ്. ഗണേഷ്കുമാർ എം.എൽ.എ പ്രശ്നത്തിൽ പക്ഷപാത നിലപാടിനെതിരേ വീട്ടമ്മ പുനലൂർ ഡിവൈ.എസ്.പിക്കും വനിതാ കമീഷനിലും പരാതി നൽകിയിട്ടുണ്ട്. കേസുകൾ ഒതുക്കിത്തീർക്കുന്നതിന് സ്റ്റേഷൻ കേന്ദ്രീകരിച്ച് രാഷ്ട്രീയക്കാരും പൊലീസുകാരും ഉൾപ്പെടുന്ന ലോബി പ്രവർത്തിച്ചുവരുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story