Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:05 AM IST Updated On
date_range 22 Jun 2018 11:05 AM ISTവീട്ടമ്മയെ പീഡിക്കാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഗവ. പ്രസിൽ പേര് മാറ്റുന്നതിന് ഗസറ്റിൽ പരസ്യം ചെയ്യാനെത്തിയ വീട്ടമ്മയെ ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ. ഗവ. പ്രസിലെ ഹെഡ് കമ്പ്യൂട്ടർ ജയകുമാറിനെയാണ് കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ 36 കാരിയോട് ഇയാൾ അതിക്രമം കാണിച്ചെന്നാണ് പരാതി. പേരുമാറ്റുന്നതിനുള്ള രേഖകളിൽ ഗസറ്റ് ഓഫിസർ സാക്ഷ്യപ്പെടുത്തണമെന്നും അതിന് താൻ സഹായിക്കാമെന്നും യുവതിയോട് പറഞ്ഞു. ഇതിന് പിന്നാലെ ഓട്ടോറിക്ഷയിൽ യുവതിയുമായി പ്ലാമൂടിനടുത്തുള്ള ഫ്ലാറ്റിൽ എത്തി. ഇവിടെെവച്ച് യുവതിയെ കടന്നുപിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കുതറിയോടി രക്ഷപ്പെട്ട യുവതി പിന്നീട് കേൻറാൺമെൻറ് സ്റ്റേഷനിൽ പരാതി നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story