Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയോഗ ദിനാചരണം: സായി...

യോഗ ദിനാചരണം: സായി എൽ.എൻ.സി.പി.ഇയിൽ ത്രിവർണ മാനവ ഇന്ത്യ ഒരുങ്ങി

text_fields
bookmark_border
തിരുവനന്തപുരം : കാര്യവട്ടം സായി എൽ.എൻ.സി.പി.ഇ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. രാവിലെ ഏഴിന് ആരംഭിച്ച യോഗയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, ഭരണസമിതി അംഗം ഡി. വിജയകുമാർ, മുൻ ഐ.ജി എസ്. ഗോപിനാഥ് , എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, പി. സോമൻ എന്നിവർ പങ്കെടുത്തു. രാജ്യത്തി​െൻറ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന ഏറ്റവും നല്ല ശാരീരികക്ഷമത സംരക്ഷണമാർഗമാണ് യോഗയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എൽ.എൻ.സി.പി.ഇയിലെ വിദ്യാർഥികൾ, ജീവനക്കാർ, പരിശീലകർ, ദേശീയ-അന്തർദേശീയ കായികതാരങ്ങൾ, വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരും സംബന്ധിച്ചു. ഒരു മണിക്കൂർ നീണ്ട യോഗ ഡെമോൺസ്‌ട്രേഷന് ശേഷം ഫിറ്റ് ഇന്ത്യ പ്രോഗ്രാമി‍​െൻറ ഭാഗമായി എല്ലാവരും ഇന്ത്യയുടെ രൂപരേഖയിൽ അണിനിരന്നു. 'ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്' എന്ന സന്ദേശം ലോകത്തിന് കൈമാറിയാണ് എൽ.എൻ.സി.പി.ഇയുടെ യോഗപരിപാടികൾ സമാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story