Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 10:41 AM IST Updated On
date_range 22 Jun 2018 10:41 AM ISTറോഡ് തകര്‍ന്ന് വെള്ളക്കെട്ടായി; മൗനം പാലിച്ച് അധികൃതർ
text_fieldsbookmark_border
കാട്ടാക്കട: കാട്ടാക്കട-കിള്ളി-കൂന്താണി -തൂങ്ങാംപാറ റോഡ് തകര്‍ന്നു. മൂന്ന് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച റോഡ് തകർന്നതോടെ കാൽനടപോലും ദുസ്സഹം. തുടർച്ചയായുള്ള മഴകാരണം റോഡിലെ പലഭാഗങ്ങളും കുണ്ടുംകുഴിയുമായി. യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും പതിവാണ്. ചെറിയ മഴയത്ത് പോലും കൂന്താണി പ്രദേശത്തെ റോഡ് വെള്ളക്കെട്ടാവും. കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. കിള്ളി മുതല്‍ തൂങ്ങാംപാറ വരെയുള്ള രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് മിക്കയിടത്തും ടാര്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് തടയാനും കുണ്ടുകുഴിയും അടക്കാനും അടിയന്തരമായി നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story