Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാഷ്യൂ ബോർഡിെൻറ മറവിൽ...

കാഷ്യൂ ബോർഡിെൻറ മറവിൽ അഴിമതിയെന്ന് ​-കോൺഗ്രസ്​

text_fields
bookmark_border
കൊല്ലം: കശുവണ്ടി മേഖലയുടെ സംരക്ഷണത്തിന് രൂപവത്കരിച്ച കാഷ്യൂ ബോർഡിനെതിരെ കോൺഗ്രസ് സമരത്തിെനാരുങ്ങുന്നു. ബോർഡി​െൻറ ലക്ഷ്യം അഴിമതി മാത്രമാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആരോപിച്ചു. വിദേശരാജ്യങ്ങളിൽനിന്ന് സർക്കാറുകളുടെ സഹായത്തോടെ കുറഞ്ഞ വിലയ്ക്ക് തോട്ടണ്ടി സംഭരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലക്കും നൽകുമെന്ന് പ്രഖ്യാപിച്ച് രൂപവത്കരിച്ച ബോർഡി​െൻറ മറവിൽ അഴിമതി നടത്താനാണ് നീക്കം. ഇ-ടെൻഡർ ഒഴിവാക്കി കുത്തകകൾക്ക് വൻ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിന് അവസരം നൽകുന്ന തരത്തിലാണ് ബോർഡി​െൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പതിനായിരം ടൺ ഗിനി ബസാവോ തോട്ടണ്ടിക്കുള്ള ടെൻഡർ. നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോർപറേഷനും കാപെക്സും ഇ-ടെൻഡറിലൂടെ തോട്ടണ്ടി സംഭരിക്കുമ്പോൾ കാഷ്യൂ ബോർഡിന് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തുന്നത് ആരെ സഹായിക്കാനാണ് എന്ന് മന്ത്രിയും സർക്കാറും വ്യക്തമാക്കണമെന്നും ബിന്ദുകൃഷ്ണ ചോദിച്ചു. കോടികളുടെ അഴിമതി നടത്താനുള്ള ശ്രമങ്ങളെ കോൺഗ്രസ് ചെറുക്കുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story