Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓച്ചിറ ശങ്കരൻകുട്ടി...

ഓച്ചിറ ശങ്കരൻകുട്ടി കഥകളി പുരസ്‌കാരം കലാമണ്ഡലം ഗോപി ആശാന്

text_fields
bookmark_border
കൊല്ലം: ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷ​െൻറ ഈ വർഷത്തെ കഥകളി പുരസ്‌കാരം കലാമണ്ഡലം ഗോപി ആശാന് നൽകുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സഞ്ചാർശ്രീ ചന്ദ്രമോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 33,333 രൂപയും പ്രശ‌സ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ചേരാവള്ളി ശശി, ചവറ പാറുക്കുട്ടി, പ്രഫ. നീലകണ്ഠൻ നമ്പൂതിരി എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 29ന് ഉച്ചക്ക് 3.30ന് വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പുരസ്‌കാര സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം കൽപിത സർവകലാശാല പ്രഥമ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് പുരസ്‌കാരം സമർപ്പിക്കും. ഡോ. ചേരാവള്ളി ശശി, മണപ്പള്ളി ഉണ്ണികൃഷ്‌ണൻ, ചവറ പാറുക്കുട്ടി, നീലകണ്ഠൻ നമ്പൂതിരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story