Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:20 AM IST Updated On
date_range 21 Jun 2018 11:20 AM ISTസി.പി.ഐ രാജ്ഭവൻ മാർച്ച് നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ രാജ്ഭവനിലേക്കും മറ്റ് ജില്ലകളിൽ െതരഞ്ഞെടുത്ത കേന്ദ്ര സർക്കാർ ഓഫിസുകളിലേക്കും മാർച്ച് നടത്തി. രാജ്ഭവൻ മാർച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിനും ധനമന്ത്രി അരുൺ െജയ്റ്റ്ലിക്കും കോർപറേറ്റുകളോടും അതിസമ്പന്നരോടുമാണ് വിധേയത്വമെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ കോർപറേറ്റ് കമ്പനികൾക്ക് 2014-15ൽ 65,067 കോടിയും 2015-16 ൽ 68,710 കോടിയും ഇളവ് അനുവദിച്ചു. എന്നാൽ, കൃഷിക്കാരുടെ ക്ഷേമത്തിന് മാറ്റിവെച്ചത് തുച്ഛമായ തുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി അഡ്വ ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു, എക്സിക്യൂട്ടിവ് അംഗം അഡ്വ. എൻ. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story