Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:17 AM IST Updated On
date_range 21 Jun 2018 11:17 AM ISTദേവസ്വം കമീഷണർ നിയമനം: വിവാദവ്യവസ്ഥ സർക്കാർ പിൻവലിച്ചു
text_fieldsbookmark_border
നിയമനാധികാരം അതാത് ദേവസ്വം ബോർഡുകൾക്ക് തിരുവനന്തപുരം: തിരുവിതാംകൂർ- കൊച്ചി ദേവസ്വം ബോർഡിൽ ദേവസ്വം കമീഷണറെ സർക്കാറിന് നേരിട്ട് നിയമിക്കാമെന്ന ഭേദഗതി പ്രതിപക്ഷ എതിർപ്പിനെതുടർന്ന് സർക്കാർ പിൻവലിച്ചു. നിയമനാധികാരം അതാത് ദേവസ്വം ബോർഡുകളിൽ നിക്ഷിപ്തമാക്കി. തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ബിൽ അംഗീകരിക്കുന്നതിെൻറ ഭാഗമായി നിയമസഭയിൽ നടന്ന ചർച്ചക്കിടെ ആയിരുന്നു സർക്കാറിെൻറ പിൻവാങ്ങൽ. ഒരു ക്ഷേത്രത്തിെൻറയും ഭരണം പിടിച്ചെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച നിയമത്തിൽ 'സർക്കാറിന് ഗസറ്റ് വിജ്ഞാപനം വഴി ഗവൺമെൻറ് ജോയൻറ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്തതും ഹിന്ദുവായതുമായ ഉദ്യോഗസ്ഥനെ കമീഷണറായി നിയമിക്കാ'മെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ വി.ഡി. സതീശൻ ക്രമപ്രശ്നം ഉന്നയിച്ചു. തുടർന്നാണ് 'ഡെപ്യൂട്ടി കമീഷണർമാരിൽനിന്ന് സ്ഥാനക്കയറ്റം വഴി അർഹരായവരെ നിയമിക്കാം. അത്തരം യോഗ്യരായവർ ഇല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അഡീഷനൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയും കൊച്ചി ദേവസ്വം ബോർഡിൽ ജോയൻറ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയും ബോർഡുകൾക്ക് ഡെപ്യൂേട്ടഷനിൽ നിയമിക്കാം' എന്ന് ഭേദഗതി ചെയ്തത്. ബോർഡിലെ പ്രസിഡൻറിെൻറയും അംഗങ്ങളുടെയും ഒാണറേറിയം വർധിപ്പിക്കുന്നതും ബോർഡിെൻറ കാലാവധി രണ്ടുവർഷമായി ചുരുക്കുന്നത് വ്യവസ്ഥ ചെയ്യുന്നതുമായ നിയമഭേദഗതിക്ക് നിയമസഭ അംഗീകാരം നൽകി. ദേവസ്വം ഭരണം സുതാര്യമായി നടക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങൾ ക്ഷേത്ര വിശ്വാസികൾക്കാവണം. എന്നാൽ, ക്ഷേത്രഭരണം കൈയടക്കിവെച്ചിരിക്കുന്ന ചില നിക്ഷിപ്ത താൽപര്യക്കാരുണ്ട്. ചില ക്ഷേത്രങ്ങൾ ചില സംഘടനകളുടെ കൈയിലാണ്. അവിടെ മറ്റുള്ളവർക്ക് പ്രവേശനമില്ല. ക്ഷേത്രങ്ങൾ ഉപയോഗിച്ച് ചില മതസംഘടനകൾ നടത്തുന്ന പ്രവർത്തനം മതസൗഹാർദത്തിന് ഹാനികരമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 26 അസിസ്റ്റൻറ് കമീഷണർമാരെ സ്ഥലംമാറ്റി നിയമിച്ചപ്പോൾ പിന്നാക്ക വിഭാഗക്കാർ ഇല്ലെന്ന പരാതി ശ്രദ്ധയിൽപെട്ടതിനെതുടർന്ന് നിർത്തിവെക്കാൻ നിർദേശിച്ചു. തിരുവിതാംകൂർ ലാൻഡ് ട്രൈബ്യൂണൽ കരട് ബിൽ നിയമവകുപ്പ് തയാറാക്കി അടുത്ത നിയമസഭയിൽ അവതരിപ്പിക്കും. ദേവസ്വം ബോർഡിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകിയതിൽ നിയമസെക്രട്ടറി ഉന്നയിച്ച എതിർവാദം സർക്കാർ പരിശോധിക്കുകയാണ്. സർക്കാർ നിലപാടിൽ മാറ്റമില്ല. മലബാർ ദേവസ്വം നിയമഭേദഗതി അടുത്ത നിയമസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story