Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:17 AM IST Updated On
date_range 21 Jun 2018 11:17 AM ISTനിബുവിനും അഡോണിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി
text_fieldsbookmark_border
(ചിത്രം) ഓച്ചിറ: പാവുമ്പയിൽ മരക്കൊമ്പിൽനിന്ന് വെള്ളക്കെട്ടില്‍വീണ് മരിച്ച . തോരാത്ത മഴയെ അവഗണിച്ച് ഇരുവരുടെയും അന്ത്യകർമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ആദരാഞ്ജലി അര്‍പ്പിക്കാനും ഒരു ഗ്രാമം മുഴുവന്‍ ഒത്തുചേര്‍ന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണിെൻറയും ബിജിയുടെയും മകന്‍ നിബു കെ. സൈമണും (ആറ്) തേജസില്‍ ജോർജ് കുട്ടിയുടെയും മിനിയുടെയും മകന്‍ അഡോണ്‍ ജോർജും (അഞ്ച്) വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ 9.30ന് പാവുമ്പയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് പാവുമ്പ അമൃതാ യു.പി.എസില്‍ പൊതുദര്‍ശനത്തിനു വെച്ചു. സഹപാഠികളും അധ്യാപകരും പ്രണാമമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നരയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പാവുമ്പ സെൻറ് ജോർജ് കാത്തോലിക്കാ പള്ളിയിലേക്ക് കൊണ്ടുവന്നു. പ്രാർഥനക്കുശേഷം മൂന്നോടെ സംസ്‌കാരം നടന്നു. കെ.സി. വേണുഗോപാല്‍ എം.പി, ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ., സി.ആര്‍. മഹേഷ്, തഴവ പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story