Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:11 AM IST Updated On
date_range 21 Jun 2018 11:11 AM ISTതഴുത്തലയിലെ എ.ടി.എം കവർച്ച: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
text_fieldsbookmark_border
(ചിത്രം) കൊട്ടിയം: തഴുത്തലയിലെ എ.ടി.എമ്മിൽ കവർച്ച നടത്തിയ പ്രതികളെ മധ്യപ്രദേശിലെ കോടതിയിൽനിന്ന് കൊട്ടിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 10 ദിവസത്തേക്കാണിത്. പ്രതികളെയുംകൊണ്ട് ക്രൈം എസ്.ഐ തൃദീപ് ചന്ദ്രെൻറ നേതൃത്വത്തിലെ പൊലീസ് സംഘം വ്യാഴാഴ്ച വൈകീട്ട് കൊല്ലത്തെത്തും. ഇതിനിടെ എ.ടി.എം കൊള്ളക്കായി ഹരിയാനയിൽനിന്ന് കേരളത്തിലെത്തിയതായി സംശയിക്കുന്ന നാലുപേരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇവരും തഴുത്തലയിലെ എ.ടി.എം കൊള്ളയടിക്കുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്നതായാണ് സംശയിക്കുന്നത്. മധ്യപ്രദേശിൽ എ.ടി.എം കൊള്ളയടിക്കുമ്പോൾ രണ്ടുപേർ മാത്രമാണ് പൊലീസിെൻറ പിടിയിലായത്. ബാക്കിയുള്ളവർ പോലീസിനുനേരേ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു. ഇവർ വീണ്ടും കേരളത്തിൽ എത്താൻ സാധ്യതയുള്ളതിനാലാണ് പ്രതികളെന്ന് കരുതുന്ന ഹരിയാന സ്വദേശികളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യാഴാഴ്ച കൊല്ലത്തെത്തിക്കുന്ന പ്രതികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story