Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:11 AM IST Updated On
date_range 21 Jun 2018 11:11 AM ISTരാജ്യസഭാ സീറ്റ് നഷ്ടമായ ചെറിയാൻ ഫിലിപ്പിന് മിഷൻ കോഒാഡിനേറ്റർ പദവി
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നഷ്ടമായ ചെറിയാൻ ഫിലിപ്പിനെ സർക്കാറിെൻറ നാലുമിഷനുകളുടെ കോഒാഡിനേറ്ററായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ചെറിയാൻ ഫിലിപ്പിന് പിണറായി സർക്കാർ അധികാരമേറ്റശേഷം ഒരുപദവിയും നൽകിയിരുന്നില്ല. നിലവിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ചെറിയാൻ ഫിലിപ്പിന് നൽകുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. സർക്കാറിെൻറ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് എന്നീ നാല് മിഷനുകളുടെ കോഒാഡിനേറ്ററായാണ് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത്. കഴിഞ്ഞ വി.എസ് സർക്കാറിെൻറ കാലത്ത് കെ.ടി.ഡി.സി ചെയർമാനായിരുന്നു. മിഷൻ കോഓഡിനേറ്ററായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് അഭിമാനകരമെന്ന് ചെറിയാൻ ഫിലിപ് പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജിന് സഹകരണ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. സഹകരണ സ്പെഷൽ സെക്രട്ടറിയായിരുന്ന പി. വേണുഗോപാലിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറിയുടെ പൂർണചുമതല നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story