Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:09 AM IST Updated On
date_range 21 Jun 2018 11:09 AM ISTപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ നാലുപേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കരുകോൺ സ്വദേശി അജിത്ത് (21), ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി നൗഫൽ (21), മെത്രാൻതോട്ടം സ്വദേശി പ്രമൽദിത്ത് (19), മടത്തറ സ്വദേശി അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്. ചണ്ണപ്പേട്ട സ്വദേശികളായ മൂന്ന് ദലിത് പെൺകുട്ടികളെ ഏതാനും ദിവസമായി കാണാനില്ലെന്ന് രക്ഷാകർത്താക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പെൺകുട്ടികളെയും അജിത്തിനെയും കൊട്ടിയത്തെ ബന്ധുവീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. അജിത്തിൽനിന്നാണ് മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചത്. പ്രതികളെ വീടുകളിലെത്തി പിടികൂടുകയായിരുന്നു. ഇന്ന് പുനലൂർ കോടതിയിൽ ഹാജരാക്കും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story