Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 5:32 AM GMT Updated On
date_range 21 Jun 2018 5:32 AM GMTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: പഞ്ചായത്തിെൻറ ജൻഡർ റിസോഴ്സ് സെൻറർ പദ്ധതിയിലേക്ക് വനിതകളെ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും എം.എസ്.ഡബ്ല്യു യോഗ്യതയോ തത്തുല്യമായ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ബയോഡാറ്റയും രണ്ട് ഫോേട്ടായും സഹിതം 25ന് വൈകീട്ട് മൂന്നിനകം പഞ്ചായത്ത് ഒാഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സൈക്കിളും ഫർണിച്ചറും വിതരണം ചെയ്തു കൊല്ലം: കോർപറേഷെൻറ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വാളത്തുംഗൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പട്ടികജാതി വിദ്യാർഥികൾക്കായി സൈക്കിളും മേശയും കസേരയും വിതരണംചെയ്തു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഗീതാകുമാരി അധ്യക്ഷതവഹിച്ചു. കൊല്ലം കോർപറേഷൻ എസ്.സി / എസ്.ടി. ഡെവലപ്മെൻറ് ഒാഫിസർ ബിനോയ്, നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാൻ പ്രിയദർശൻ, ഹെഡ്മിസ്ട്രസ് എസ്. സോമലത, സീനിയർ അസിസ്റ്റൻറ് ബി. വസന്തം, പി.ടി.എ പ്രസിഡൻറ് വിനോദ് ഭരതൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story