Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ലീൻ മയ്യനാട്...

ക്ലീൻ മയ്യനാട് പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കൊട്ടിയം: ആരോഗ്യ വകുപ്പി​െൻറ മേൽനോട്ടത്തിൽ നടപ്പാക്കുന്ന . സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതി​െൻറ ഭാഗമായി കാടുകയറി കിടക്കുന്ന റോഡുകളുടെ വശങ്ങൾ വൃത്തിയാക്കുകയും പൊതുസ്ഥലങ്ങളിൽനിന്ന് മാലിന്യം നീക്കം ചെയ്യുകയും കിണറുകളിൽ ബ്ലീച്ചിങ് നടത്തുകയും പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, എൻ.ആർ.ഇ.എസ് തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെയാണ് ക്ലീനിങ് നടത്തുന്നത്. കിഴക്കേ പടനിലത്ത് കാഞ്ഞാന്തലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫി ഉദ്ഘാടനം ചെയ്തു. മയ്യനാട് സി. കേശവൻ മെമ്മോറിയൽ കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ബോധവത്കരണ പ്രഭാഷണം നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്, ആശാ വർക്കർമാരായ സബിയത്ത്, ഗീത, ശാന്തി, സി.ഡി.എസ് സന്താനവല്ലി, മേട്രൻ പ്രമീള എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story