Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂൾ പരിസരത്തുനിന്ന്...

സ്കൂൾ പരിസരത്തുനിന്ന് അഞ്ച് ഗ്രാം കഞ്ചാവുമായി കൗമാരക്കാരൻ പിടിയിൽ

text_fields
bookmark_border
പാറശ്ശാല: സ്കൂൾ പരിസരത്തുനിന്ന് അഞ്ച് ഗ്രാം കഞ്ചാവുമായി കൗമാരക്കാരനെ എക്സൈസുകാർ പിടികൂടി. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് പാറശ്ശാലയിലെ മാനേജ്മ​െൻറി​െൻറ കീഴിലുള്ള സ്വകാര്യ സ്കൂൾ പരിസരത്തുനിന്ന് അമരവിള എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന വ്യാപകമാകുെന്നന്ന പരാതിയെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലെത്തത്തിയത്. പിടികൂടിയ കഞ്ചാവ് എവിടെനിന്ന് ലഭിച്ചെന്ന് കൗമാരക്കാരനെ ചോദ്യംചെയ്തുകൊണ്ടിരിക്കയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story