Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:14 AM IST Updated On
date_range 20 Jun 2018 11:14 AM ISTമുത്തശ്ശിക്കഥയിലൂടെ തൊളിക്കോട് എൽ.പി.എസിൽ വായനവാരം
text_fieldsbookmark_border
പുനലൂര്‍: കുട്ടികൾക്ക് മുത്തശ്ശിക്കഥ കേള്‍ക്കാന്‍ അവസരമൊരുക്കി തൊളിക്കോട് ഗവ.എല്‍.പി സ്കൂളില്‍ വായനവാരത്തിന് തുടക്കമിട്ടു. പ്രദേശത്തെ മുത്തച്ഛനെയും മുത്തശ്ശിയെയും ക്ഷണിച്ച് കുട്ടികള്‍ക്ക് കഥപറഞ്ഞു കൊടുക്കാന്‍ അവസരം ഒരുക്കുകയായിരുന്നു അധികൃതർ. അഷ്ടമംഗലം നടയില്‍ പടിഞ്ഞാറ്റേതില്‍ കെ. ചെല്ലപ്പന്‍പിള്ളയും തൊളിക്കോട് സ്വദേശിനി ഭദ്രയും കുട്ടികൾക്ക് കഥകള്‍ പറഞ്ഞുകൊടുത്തും പാട്ടുപാടിയും ആസ്വാദനത്തിെൻറ നവ്യാനുഭവം ഒരുക്കി. പുരാണകഥകളും ഗുണപാഠകഥകളും കുട്ടികള്‍ ശ്രദ്ധയോടെ കേട്ടു. നാടന്‍പാട്ടും വായ്ത്താരികളുംകൊണ്ട് കഥാലോകം മുഖരിതമായി. വായനവാരത്തില്‍ പുസ്തകപരിചയം, ക്വിസ് മല്‍സരം, ചിത്രവായന, കവിതാലാപനം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. അമ്മമാര്‍ക്കായി തയാറാക്കിയ ലൈബ്രറിയില്‍ രക്ഷാകര്‍ത്താക്കളുടെ വായനക്കൂട്ടവും ആരംഭിക്കുന്നുണ്ട്. 'എെൻറ നാട് എെൻറ ഭാഷ' എന്ന പേരില്‍ പുസ്തക പ്രസീദ്ധികരണത്തിന് ഒരുങ്ങുകയാണ് സ്കൂൾ. പി.എൻ. പണിക്കർ അനുസ്മരണവും വായനവാരാചരണ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലം: ഗ്രന്ഥശാലാ പ്രസ്ഥാനത്തിെൻറ പിതാവ് പി.എൻ. പണിക്കരുടെ 23ാമത് അനുസ്മരണസമ്മേളനവും വായനവാരാചരണവും പി.എൻ. പണിക്കർ പഠനകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ നടത്തി. സംസ്ഥാനപ്രസിഡൻറ് കോട്ടക്കകം സദാനന്ദൻ ഉദ്ഘാടനംചെയ്തു. വി. വിശ്വജിത്ത് അധ്യക്ഷതവഹിച്ചു. ആറ്റൂർ ശരത് ചന്ദ്രൻ, സനൽകുമാർ പുല്ലംകുടി, കൊല്ലം ശേഖർ, ആർ.പി. പണിക്കർ, ഉണ്ണി പുത്തൂർ, രുഗ്മ മതിലിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി പെരുമൺ ഷാജി സ്വാഗതവും സി. വിമൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story