Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:14 AM IST Updated On
date_range 20 Jun 2018 11:14 AM ISTവീട് കത്തിനശിച്ചു
text_fieldsbookmark_border
ഇരവിപുരം: തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ . പുന്തലത്താഴം പഞ്ചായത്തുവിള നേതാജി നഗർ 95 ചരുവിളയിൽ ഷഹുബാനത്തിെൻറ വീട്ടിലായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും പാത്രങ്ങളും രേഖകളും പണവും കത്തിനശിച്ചു. ഷഹുബാനത്തും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരികയായിരുന്നു. രാത്രി ഏഴരയോടെയാണ് സംഭവം. ഈ സമയം വീട്ടുകാർ പുറത്തുപോയതായിരുന്നു. വീടിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട പരിസരവാസികളാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഇടുങ്ങിയ വഴിയായതിനാൽ സേനക്ക് എളുപ്പത്തിൽ എത്തുവാൻ പ്രയാസം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. ഷഹുബാനത്തിെൻറയും ഭർത്താവ് ഷാജഹാെൻറയും ചികിത്സാരേഖകളും ആധാർ, തിരിച്ചറിയൽ കാർഡുകളും റേഷൻകാർഡും ചികിത്സക്കായി കരുതിയിരുന്ന ആയിരം രൂപയും വീട്ടുസാധനങ്ങളും കത്തിനശിച്ചു. തീപിടിത്തത്തിൽ വീടിെൻറ ചുവരുകളും വിണ്ടുകീറിയിട്ടുണ്ട്. അഡ്മിഷൻ ആരംഭിച്ചു കൊല്ലം: ടി.കെ.എം സ്കൂൾ ഒാഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ടി.കെ.എം വിമൻസ് കോളജിലേക്ക് ബി.കോം, ബി.ബി.എ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥിനികൾ ഒാഫിസിൽനിന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ച് കോളജ്് ഒാഫിസിൽ സമർപ്പിക്കണം. വിലാസം: ടി.കെ.എം കോളജ് കോംപ്ലക്സ്, ടി.കെ.എം കോളജ് പി.ഒ, കരിക്കോട്, കൊല്ലം 691005. ഫോൺ: 0474 2719952, 2719216, 8156960082.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story