Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികളില്‍ വായനശീലം...

കുട്ടികളില്‍ വായനശീലം വളര്‍ത്താന്‍ മുന്‍കൈയെടുക്കണം -കലക്ടര്‍

text_fields
bookmark_border
കൊല്ലം: കുട്ടികളില്‍ വായനശീലം വളര്‍ത്താന്‍ അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്ന് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. അറിവുനേടാനുള്ള ഏറ്റവും നല്ല മാര്‍ഗം പുസ്തകങ്ങള്‍ തന്നെയാണ്. വായനയിലൂടെ നേടുന്ന അറിവാണ് ജീവിത വിജയത്തിലേക്ക് നയിക്കുന്നത്. വായനദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം തേവള്ളി ബോയ്‌സ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാലാ പ്രസ്ഥാനം വായന പരിപോഷിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായിച്ചുവളരുക, ചിന്തിച്ച് വിവേകം നേടുക എന്ന പി.എൻ. പണിക്കരുടെ സന്ദേശം തലമുറകളിലേക്ക് പകര്‍ന്നാണ് വായനദിനം ആഘോഷിച്ചത്. ജൂലൈ ഏഴുവരെ വായനപക്ഷാചരണത്തിനും ഇതോടൊപ്പം തുടക്കമായി. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ഡോ. പി.കെ. ഗോപന്‍ അധ്യക്ഷത വഹിച്ചു. കവി ചവറ കെ.എസ്. പിള്ള പ്രഭാഷണം നടത്തി. പി.എൻ. പണിക്കര്‍ വിദ്യാരംഗം കലാ സാഹിത്യവേദി സ്‌കൂള്‍ യൂനിറ്റ് ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹകസമിതി അംഗം എസ്. നാസര്‍ നിര്‍വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, സ​െൻറര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച് ജനറല്‍ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാര്‍, സാക്ഷരതാ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാർ, പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപകുമാർ, പ്രധാനാധ്യാപിക എസ്.കെ. മുംതാസ്ഭായി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story