Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിറ്റി പൊലീസി​െൻറ...

സിറ്റി പൊലീസി​െൻറ കോമ്പിങ്​ ഓപറേഷൻ: 13 പിടികിട്ടാപ്പുള്ളികൾ പിടിയിൽ

text_fields
bookmark_border
കൊല്ലം: നഗരത്തിൽ സിറ്റി പൊലീസ് നടത്തിയ കോമ്പിങ് ഓപറേഷനിൽ വിവിധ കേസുകളിലായി മുങ്ങിനടന്ന 13 പിടികിട്ടാപ്പുള്ളികൾ വലയിൽ. കഴിഞ്ഞ ദിവസം വൈകുട്ട് നാലുമുതൽ മുതൽ രാത്രി ഒമ്പതുവരെയായിരുന്നു പ്രത്യേക കോമ്പിങ് ഓപറേഷൻ നടന്നത്. വിവിധ കേസുകളിലായി 63 വാറണ്ട് പ്രതികളെയും പിടികൂടിയിട്ടുണ്ട്. പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശംെവച്ചതിനും നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും അഞ്ചുപേർക്കെതിരെ കേെസടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 51 പേർക്കെതിരെയും അലക്ഷ്യമായി വാഹനം ഓാടിച്ചതിന് 12 പേർക്കെതിരേയും പൊതുനിരത്തിൽ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും മദ്യപിച്ചതിന് 48 പേർക്കെതിരെയും കേെസടുത്തു. വാഹന പരിശോധന നടത്തിയതിൽ 691 പേർക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 39 പേർക്കും പിഴചുമത്തി. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കൊല്ലം എ.സി.പി പ്രദീപ്കുമാർ, ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story