Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ-മെയിൽ വിലാസമില്ലാത്ത...

ഇ-മെയിൽ വിലാസമില്ലാത്ത ഗ്രന്ഥശാലകള്‍ക്ക് ഇനി വാര്‍ഷിക ഗ്രാൻറില്ല

text_fields
bookmark_border
കൊല്ലം: സ്വന്തമായി ഇ-മെയില്‍ വിലാസമില്ലാത്ത ഗ്രന്ഥശാലകള്‍ക്ക് വാര്‍ഷിക ഗ്രാൻറ് നൽകേണ്ടെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സിൽ. പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് ജൂലൈ രണ്ടാംവാരത്തോടെ ഗ്രന്ഥശാലകളില്‍ ഈ വര്‍ഷത്തെ ഗ്രഡേഷന്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ നിർദേശം. സംസ്ഥാനത്തെ ഭൂരിഭാഗം ലൈബ്രറികള്‍ക്കും സ്വന്തമായി കമ്പ്യൂട്ടറുകളോ ഇ-മെയില്‍ വിലാസമോ ഇല്ല. 30ന് മുമ്പ് പുതിയ ഐ.ഡി മെയില്‍ ചെയ്യണമെന്നാണ് താലൂക്ക് ലൈബ്രറി കൗണ്‍സിലുകളോട് നിർദേശിച്ചിരിക്കുന്നത്. രജിസ്റ്റര്‍ നമ്പർ, താലൂക്ക് കോഡ് എന്നിവ ചേര്‍ത്താണ് ലൈബ്രറികളുടെ ഇ-മെയില്‍ വിലാസം തയാറാക്കേണ്ടത്. മുഴുവന്‍ ലൈബ്രറികളെയും കമ്പ്യൂട്ടര്‍വത്കരിക്കുക എന്ന ലക്ഷ്യമാണ് കൗണ്‍സിലിനുള്ളത്. ഗ്രഡേഷന്‍ കമ്മിറ്റി ഗ്രന്ഥശാലകളിൽ എത്തുമ്പോള്‍ പൂരിപ്പിച്ച് നല്‍കേണ്ട സ്റ്റേറ്റ്മ​െൻറ്് ലൈബ്രറി കൗണ്‍സിലി​െൻറ വെബ്സൈറ്റിലൂടെ നിശ്ചിതതീയതിക്കകം എൻറര്‍ ചെയ്യുകയും അവ അതത് താലൂക്ക് കൗണ്‍സിലുകള്‍ക്ക് മെയില്‍ ചെയ്യുകയും വേണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story