Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:08 AM IST Updated On
date_range 20 Jun 2018 11:08 AM ISTഎസ്.എഫ്.െഎ സംസ്ഥാന സമ്മേളനം ഇന്നുമുതൽ
text_fieldsbookmark_border
കൊല്ലം: എസ്.എഫ്.െഎ 33ാം സംസ്ഥാന സമ്മേളനം ബുധനാഴ്ച ആരംഭിക്കും. 24വരെ നടക്കുന്ന സമ്മേളത്തിെൻറ ഭാഗമായ പതാക, കൊടിമര, ദീപശിഖ ജാഥകൾ ബുധനാഴ്ച ക്യു.എ.സി മൈതാനത്തെ പൊതുസമ്മേളനവേദിയിൽ എത്തും. വൈകീട്ട് ആറിന് സ്വാഗതസംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തും. വ്യാഴാഴ്ച രാവിലെ 10ന് വിദ്യാർഥി റാലി. ചിന്നക്കടയിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ കാൽലക്ഷം വിദ്യാർഥികൾ പെങ്കടുക്കും. തുടർന്ന് ക്യു.എ.സി.മൈതാനത്ത് പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എസ്.എഫ്.െഎ ദേശീയ സെക്രട്ടറി വിക്രംസിങ് തുടങ്ങിയവർ പെങ്കടുക്കും. വെള്ളിയാഴ്ച രാവിലെ 10ന് ആശ്രാമം യൂനുസ് കൺവെൻഷൻ സെൻറിൽ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ശശികുമാർ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി കുടുംബസംഗമം, പൂർവകാല നേതൃസംഗമം എന്നിവയും നടക്കും. സമ്മേളനത്തിൽ 575 പ്രതിനിധികൾ പെങ്കടുക്കും. നിലവിലെ നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. പ്രസിഡൻറ് ജെയ്ക് സി. തോമസ്, സെക്രട്ടറി എം. വിജിൻ എന്നവരിൽ ഒരാൾ മാറുവാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story