Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം റെയിൽവേ...

തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാെൻറ തസ്​തിക പുനഃസ്ഥാപിക്കണം -മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മ​െൻറ് ബോർഡ് ചെയർമാ​െൻറ തസ്തിക ഡൽഹിയിലെ റെയിൽവേ ബോർഡിലേക്ക് മാറ്റിയ നടപടി പിൻവലിച്ച് തസ്തിക പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും മന്ത്രി ജി.സുധാകരൻ കത്തയച്ചു. ഇന്ത്യൻ റെയിൽവേയിലെ സബോർഡിനേറ്റ് സർവിസിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി രൂപവത്കരിച്ച റെയിൽവേ റിക്രൂട്ട്മ​െൻറ് ബോർഡ് 1984 മുതലാണ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ഉദ്യോഗാർഥികൾക്ക് കേരളത്തിൽതന്നെ പരീക്ഷ എഴുതുന്നതിന് സൗകര്യം ഒരുക്കുന്നത് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡാണ്. മൂന്ന് ദശാബ്ദങ്ങളായി ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് റെയിൽവേയിലെ വിവിധ തസ്തികകളിൽ ജോലി ലഭിക്കുന്നതിന് റെയിൽവേ റിക്രൂട്ട്മ​െൻറ് ബോർഡി​െൻറ പ്രവർത്തനം സഹായകമായിട്ടുണ്ട്. മെംബർ സെക്രട്ടറിയുടെ തസ്തിക മുമ്പുതന്നെ മാറ്റിയിട്ടുള്ളതിനാൽ ഇപ്പോൾ ചെയർമാ​െൻറ തസ്തിക ഇല്ലാതാക്കിയതിലൂടെ റിക്രൂട്ട്മ​െൻറ് ബോർഡ് അനാഥമായിരിക്കുകയാണ്. ഈ നടപടി കേരളത്തിൽനിന്ന് റെയിൽവേയിലേക്ക് ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്. റെയിൽവേ റിക്രൂട്ട്മ​െൻറ് ബോർഡിനെ ക്രമേണ കേരളത്തിൽനിന്ന് ചെെന്നെയിലേക്ക് മാറ്റുന്നതിനാണ് ഈ നടപടികളെന്ന് സംശയിക്കുെന്നന്നും കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story