Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവായന അനുദിനം...

വായന അനുദിനം വളരുന്നു-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

text_fields
bookmark_border
തിരുവനന്തപുരം: വായനയോടുള്ള ആഭിമുഖ്യം അനുദിനം വളരുകയാണെന്ന് പുരാവസ്തു-പുരാരേഖ-മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്തും ജില്ല സാക്ഷരതാ മിഷനും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് സംഘടിപ്പിച്ച ജില്ലതല വായനദിനാചരണവും പുരാവസ്തു പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരളം മിഷ​െൻറ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തി​െൻറ വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്. വായുവും വെള്ളവും മനുഷ്യന് സൗജന്യമായി യഥേഷ്ടം ലഭിക്കുന്നതുപോലെ വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സരോജിനിയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. ശ്രീകാന്ത്, വി. വിജയകുമാർ, വി.കെ. സുനന്ദ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. അനിത, ഗ്രാമപഞ്ചായത്ത് അംഗം എം. സുധാകുമാരി, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രശാന്ത് കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, ജില്ല സാക്ഷരതാമിഷൻ അസിസ്റ്റൻറ് കോഓഡിനേറ്റർമാരായ ബി. സജീവ്, വൈ. സജ്‌ന, നോഡൽ പ്രേരക് ആർ.എസ്. കസ്തൂരി, നീലകണ്ഠൻ നായർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story