Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃതദേഹങ്ങൾ...

മൃതദേഹങ്ങൾ നാട്ടിലിലെത്തിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കണം -അഷ്‌റഫ് താമരശ്ശേരി

text_fields
bookmark_border
തിരുവനന്തപുരം: പ്രവാസികൾ മരിച്ചാൽ അവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്‌ ആവശ്യങ്ങൾ നോർക്കയുമായി സംസാരിച്ചു. വിമാനത്താവളങ്ങളിൽ എത്തുന്ന മൃതദേഹങ്ങളെങ്കിലും സ്വീകരിച്ച് ബന്ധുക്കളെ ഏൽപിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ചർച്ചകളിൽ ഇത് പരിഗണിക്കുമെന്ന ഉറപ്പുലഭിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാൽ, ഇപ്പോഴും മൃതദേഹത്തി​െൻറ ഭാരം നോക്കി ഫീസ് ചുമത്തുന്ന എയർ ഇന്ത്യയുടെ മാനദണ്ഡങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. മനുഷ്യത്വരഹിതമായ ഇത്തരം കാര്യങ്ങളിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്കായുള്ള കെ.എസ്.എഫ്.ഇ ചിട്ടി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംഗീത അധ്യാപക തസ്തികകൾ പുനഃസ്ഥാപിക്കണം തിരുവനന്തപുരം: സർക്കാർ വിദ്യാലയങ്ങളിലെ റദ്ദ് ചെയ്ത സംഗീത അധ്യാപക തസ്തികകൾ പുനഃസ്ഥാപിച്ച് അടിയന്തരമായി നിയമനം നടത്തണമെന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2013ലെ പി.എസ്.സി വിജ്ഞാപനം വഴി നടന്ന പരീക്ഷയിലൂടെ 101 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. മുന്നൂറോളം സ്കൂളുകളുള്ള ഈ ജില്ലകളിലായി മൂന്ന് നിയമനം മാത്രമേ ഈ കാലയളവിൽ നടന്നിട്ടുള്ളൂ എന്ന് റാങ്ക് ഹോൾഡേഴ്സ് കമ്മിറ്റി സെക്രട്ടറി ഷൈജു എം.എം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story