Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:56 AM IST Updated On
date_range 20 Jun 2018 10:56 AM ISTസുരക്ഷാഭീഷണി ഉയർത്തി റോഡരികിലെ കുളം
text_fieldsbookmark_border
ചവറ: റോഡരികിലെ കുളത്തിൽ മഴവെള്ളം നിറഞ്ഞതോടെ നാട്ടുകാർ അപകടഭീതിയിൽ. സ്കൂൾ ബസുകളും വിദ്യാർഥികളും നിരന്തരം കടന്നുപോകുന്ന റോഡിനോട് ചേർന്ന കുളത്തിന് സംരക്ഷണഭിത്തിയില്ലാത്തതാണ് കാരണം. ഭിത്തി നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ മൗനത്തിലാണ്. പന്മന കളരി ചക്കനാൽ മുക്കിന് സമീപത്തെ വളവിലാണ് കുളം. സ്വകാര്യ ഭൂമിയിലാണ് കുളമെങ്കിലും സംരക്ഷണഭിത്തിയില്ലാത്തതിനാൽ നാട്ടുകാർക്കാണ് തലവേദന. മാലിന്യങ്ങളും കുപ്പിച്ചില്ലുകളും നിറഞ്ഞ കുളം വൃത്തിയാക്കാൻ കഴിയാത്തതിനാൽ വശങ്ങളിൽ കാടുപിടിച്ച് റോഡും കുളവും തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. ഇതുകാരണം വിദ്യാർഥികളുമായി സ്കൂൾ ബസുകൾ വരുമ്പോൾ രാവിലെയും വൈകീട്ടും കുളത്തിനരികിൽ കാവൽനിൽക്കേണ്ട സ്ഥിതിയാണെന്ന് പരിസരവാസികൾ പറയുന്നു. വസ്തുഉടമക്ക് കുളത്തിന് സംരക്ഷണമൊരുക്കാൻ ആവശ്യമായ സാമ്പത്തികം ഇല്ലാത്തതിനാൽ പഞ്ചായത്തധികൃതർ സുരക്ഷാഭിത്തി കെട്ടണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ അധികൃതർക്ക് പരാതിനൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ കലക്ടറെ സമീപിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ തണൽമരങ്ങൾ വഴിമുടക്കുന്നു: പുതിയകാവിൽ മരക്കൊമ്പ് റോഡിലേക്ക് വീണു കരുനാഗപ്പള്ളി: ദേശീയപാതയിൽ പുതിയകാവിൽ തണൽമരത്തിെൻറ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണു. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. മരത്തിെൻറ ചുവട്ടിൽ നിരവധി ആളുകൾ വിശ്രമിക്കാൻ ഇരിക്കുന്നത് പതിവായിരുന്നു. അപകടസമയത്ത് ആരുമില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. മരച്ചില്ലകൾ വീണതിനാൽ ദേശീയപാതയിൽ ഭാഗികമായി ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീെസത്തി പഴയ ഹൈവേയിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അഗ്നിരക്ഷാസേന എത്തി മരച്ചില്ലകൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടാഴ്ച മുമ്പുണ്ടായ കാറ്റിലും മഴയിലും ഇതിെൻറ സമീപത്തെ മരം പിഴുതുവീണിരുന്നു. ശിഖരം ഒടിഞ്ഞുവീണ മരത്തിെൻറ ബാക്കി ഭാഗം ഏത് നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. ഇത് മുറിച്ചുമാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു. മഴക്കാലമായതോടെ ദേശീയപാതയുടെ വശങ്ങളിൽ നിൽക്കുന്ന പാഴ്മരങ്ങൾ ഏത് സമയവും കടപുഴകുന്ന രീതിയിലാണ്. റോഡിലേക്ക് മറിയുന്ന മരങ്ങൾ അഗ്നിരക്ഷാസേന എത്തി മുറിച്ചുമാറ്റി അവിടെ തന്നെ ഉപേക്ഷിക്കുകയാണ്. ഇത് ഇരുചകവാഹനയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story