Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:51 AM IST Updated On
date_range 20 Jun 2018 10:51 AM ISTമഴക്കാല രോഗങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾപൂർത്തിയാക്കി ആറ്റിങ്ങൽ നഗരസഭ
text_fieldsbookmark_border
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ ഒന്നിന് ആരംഭിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഈ മാസം 25 വരെ തുടരും. അലോപ്പതി, ഹോമിയോ, ആയുർവേദം, സിദ്ധ തുടങ്ങി എല്ലാ ചികിത്സാ വിഭാഗവും ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അലോപ്പതി ഒഴികെയുള്ള വിഭാഗങ്ങളിൽ സൗജന്യ മരുന്നും ലഭ്യമാണ്. രോഗപ്രതിരോധത്തിെൻറ ഭാഗമായി കൈതവനം, വെള്ളിക്കുന്നം, പുളിക്കൽ തോട് ഉൾപ്പെടെ 41 തോടുകൾ ജനപങ്കാളിത്തതോടെ ശുചീകരിച്ചു. മാമം കുളം നഗരസഭ നേരിട്ടും പാലായി കുളം ഹരിശ്രീ കുളം വേലൻകോണം കുളം ഉടുമ്പുകോണം കുളം തുടങ്ങിയവ ജനപങ്കാളിത്തതോടെയുമാണ് നവീകരിച്ചത്. കൂടാതെ, ഏപ്രിൽ മാസം മുതൽ അജൈവ മാലിന്യശേഖരണം നടത്തി. ഇതിെൻറ ഭാഗമായി നഗരസഭയുടെ കീഴിൽ വരുന്ന എല്ലാ വീടുകളിലും എത്തി അജൈവ മാലിന്യം ശേഖരിച്ചു. വീടുകൾക്ക് മുന്നിൽ ചെണ്ടകൊട്ടിയാണ് മാലിന്യശേഖരണം നടത്തിയത്. ഇവ നഗരസഭയുടെതന്നെ കീഴിെല മാലിന്യസംസ്‌കരണ പ്ലാൻറിൽ എത്തിച്ച് സംസ്‌കരിച്ചു. ആശുപത്രികളിൽ ഡോക്ടമാരുടെ സേവനവും മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. കൂടുതൽ ആളുകൾ ചികിത്സ തേടിയെത്തുന്ന വലിയകുന്ന് ആശുപത്രിയിൽ 24 മണിക്കൂർ ആംബുലൻസ് സർവിസും ആരംഭിച്ചു. വേളി യൂത്ത് ഹോസ്റ്റൽ യുവജന പരിശീലന കേന്ദ്രമാക്കും തിരുവനന്തപുരം: വേളിയിൽ പ്രവർത്തിക്കുന്ന ഗവ. യൂത്ത് ഹോസ്റ്റൽ യുവജന സഹവാസ പരിശീലന കേന്ദ്രമാക്കുമെന്ന് ജില്ല യൂത്ത് കോഓഡിനേറ്റർ അറിയിച്ചു. 100 പേർക്ക് താമസിക്കാനുള്ള ഡോർമിറ്ററി സംവിധാനവും മുറികളുടെ സൗകര്യവും വർധിപ്പിച്ചു. വിനോദ-പഠന യാത്രകൾക്കും മറ്റാവശ്യങ്ങൾക്കും തലസ്ഥാനെത്തത്തുന്ന യുവജനങ്ങൾക്ക് ഇവിടെ കുറഞ്ഞ നിരക്കിൽ താമസിക്കാൻ കഴിയും. കൂടാതെ, സർക്കാർ സർക്കാറിതര ഏജൻസികൾക്കും സംഘടനകൾക്കും സഹവാസ പരിശീലന പരിപാടികൾ നടത്താനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. സംഘാടകരുടെ ആവശ്യപ്രകാരം ചുരുങ്ങിയ ചെലവിൽ ആഹാരം നൽകുന്നതിനുള്ള ഓപ്പൺ കിച്ചനും തുടങ്ങി. വിവിധ മേഖലകളിലെ പരിചയസമ്പന്നരായ പരിശീലകരുടെ ഡാറ്റ ബാങ്കും പരിശീലനത്തിന് ആവശ്യമായ എൽ.സി.ഡി പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, ജനറേറ്റർ എന്നിവയും യൂത്ത് ഹോസ്റ്റലിൽ ലഭ്യമാണ്. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപമായതിനാൽ യാത്രാസൗകര്യവുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന യൂത്ത് ഹോസ്റ്റലുകളിലേക്കുള്ള ബുക്കിങ് സൗകര്യവും ലഭിക്കും. യൂത്ത് ഹോസ്റ്റലിെൻറ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന് വ്യക്തിഗത അംഗത്വ വിതരണ കാമ്പയിനും നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: youthhostelveli@gmail.com, 8129090917.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story